കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരേന്ത്യയില്‍ ഇംഗ്ളീഷ് അധ്യാപക ദൗര്‍ലഭ്യം

  • By Meera Balan
Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ഇംഗ്ലീഷ് അറിയാവുന്ന അധ്യാപകര്‍ വെറും രണ്ടര ശതമാനം പേര്‍ മാത്രമാണെന്ന് റിപ്പോര്‍ട്ട്. ഒന്നാം തരം മുതല്‍ തന്നെ ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമായി പഠിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇംഗ്ലീഷ് അറിയാവുന്ന അധ്യാപകരുടെ കുറവ് മൂലം സര്‍ക്കാരിന‍്റെ ഈ പദ്ധതി പരാജയപ്പെട്ടു.

മുന്‍ സി ബി എസ് ഇ ചെയര്‍മാന്‍ അശോക് ഗാംഗുലി പറയുന്നത് 2.2.5% അധ്യാപര്‍ക്ക് മാത്രമാണ് ഉത്തര്‍പ്രദേശില്‍ ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താനും ഉപയോഗിക്കാനും അറിയൂ എന്നാണ്.

മാത്രമല്ല സംസ്ഥാനത്ത് അധ്യാപക ദൗര്‍ലഭ്യവുമുണ്ട്. അതിനാല്‍ തന്നെ ശാസ്ത്ര അധ്യാപകന് ഹിന്ദിയും , ഗണിത അധ്യാപികയ്ക്ക് സാമൂഹ്യ ശാസ്ത്രവും കുട്ടികളെ പഠിപ്പിക്കേണ്ടി വരുന്നു.

കേന്ദ്രമാനവ വിഭവശേഷി വികസനവകുപ്പ് പുറത്ത് വിട്ട കണക്കു പ്രകാരം ഉത്തര്‍പ്രദേശില്‍ മാത്രം മൂന്ന് ലക്ഷം അധ്യാപകരുടെ കുറവ് ഉണ്ട്. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. ബിഹാറില്‍ 2.6 ലക്ഷം അധ്യാപകരുടെ കുറവ് ഉണ്ട്. പശ്ചിമ ബഗാളില്‍ ഒരു ലക്ഷത്തോളം അധ്യാപകരുടെ ഒഴിവാണ് ഉള്ളത്.

ഉത്തര്‍പ്രദേശില്‍ മതിയായ പരിശീലനം ലഭിക്കാത്ത 8.6 ലക്ഷം അധ്യാപകരുണ്ട്. മതിയായ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നിയമനം ലഭിച്ചവരായി ഒന്നര ലക്ഷത്തോളം അധ്യാപകര്‍ സംസ്ഥാനത്തുണ്ട്.

മതിയായ പരിശീലനത്തിലുടെ മാത്രമേ സംസ്ഥാനത്തിന്റെ ഈ അവസ്ഥയെ മാറ്റിയെടുക്കാന്‍ കഴിയുകയുള്ളൂ എന്ന് അശോക് കുമാര്‍ പറഞ്ഞു. സ്‌കൂളുകളിലെ ഫീസ് ഘടന കൂടുതല്‍ സുതാര്യമാക്കണമെന്നും സ്വകാര്യ സ്‌കൂളുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി 25% സംവരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസം നേടുക എന്നത് ഓരോരുത്തരുടയും മൗലിക അവകാശമാണ്. അത് ലംഘിക്കപ്പെടാന്‍ പാടില്ലെന്നും ആവശ്യാനുസരണം സ്‌കൂളുകള്‍ സ്ഥാപിക്കണമെന്നും അശോക് കുമാര്‍ പറഞ്ഞു

English summary
Though Uttar Pradesh government has made English a compulsory subject class I upwards, it has failed to ensure trained English teachers. According to Ashok Ganguly, former chairman Central Board of Secondary Education (CBSE),
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X