കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടംകുളം ആണവനിലയത്തിന് അനുമതി

  • By Aswathi
Google Oneindia Malayalam News

Kudankulam
ദില്ലി: കൂടംകുളം ആണവനിലയത്തിന് സുപ്രീം കോടതി പ്രവര്‍ത്തനാനുമതി നല്‍കി. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വച്ച ആവശ്യങ്ങള്‍ തൃപ്തികരമായതിനാലാണ് ഇതെന്ന് കോടതി വ്യക്തമാക്കി. ഈ മാസം തന്നെ നിലയത്തിന്റെ പ്രവര്‍ത്തന നടപടികള്‍ ആരംഭിക്കും.

തീരദേശനിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും സുരക്ഷ ക്രമീകരണങ്ങള്‍ തൃപ്തികരമാണെന്നുമാണ് കോടതി വിധി. ആണവോര്‍ജം ഈ തലമുറയ്ക്കും ഭാവി തലമുറയ്ക്കും അത്യാവശ്യമായതിനാല്‍ സര്‍ക്കാറിന്റെ ആവശ്യം തള്ളിക്കളയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ആണവനിലയം ആരംഭിച്ച ശേഷം ഘട്ടംഘട്ടമായി സുരക്ഷാക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും നിലയം ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തുന്നുണ്ടോ എന്ന സമയാസമയം പരിശോധിക്കണമെന്നും കോടതി പറഞ്ഞു.

സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കാതെയും പാരിസ്ഥിതിക അനുമതി ഇല്ലാതെയുമാണ് കൂടംകുളം ആണവ നിലയം കമ്മീഷന്‍ ചെയ്യുന്നത് എന്ന് ചുണ്ടികാട്ടി വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്. ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിനു മുമ്പാകെ സെപ്തംബര്‍ 13നാണ് വാദം ആരംഭിച്ചത്.

കൂടംകുളത്ത് താമസിക്കുന്ന പതിനായിരത്തിതേറെ വരുന്ന ജനങ്ങളുടെ ആവശ്യത്തെ നിരാകരിച്ചു കൊണ്ടാണ് കോടതി വിധി. ആണവനിലയത്തില്‍ ഇന്ധനം നിറക്കുന്നത് തള്ളിയ സുപ്രീം കോടതി ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ആണവനിലയത്തിന്റെ സുരക്ഷ ക്രമീകരണങ്ങളും ആണവ മാലിന്യങ്ങളുടെ സംസ്‌കാരവും ആണവ നിലയത്തിന്റെ സമീപം താമസിക്കുന്നവരുടെ സുരക്ഷയും പരിസ്ഥിതി പ്രശ്‌നങ്ങളും വിശദമായി പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിധി.

English summary
Supreme Court on Monday approved the commissioning of the controversial Kudankulam nuclear plant.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X