രണ്ടു തവണ ഇരട്ട പ്രസവിച്ചതും ട്രെയിനില്‍
ലഖ്‌നൊ: ഈ യുവതിക്ക് ട്രെയിന്‍ ഒരു ലേബര്‍ റൂമാണോ? അല്ല അത് നിയോഗമായിരുന്നു. രണ്ട് തവണ ഇരട്ട പ്രസവിച്ചു. രണ്ടും തീവണ്ടിയില്‍. നാലു വര്‍ഷം മുമ്പ് സുബിന്‍ നിഷയുടെ ആദ്യ പ്രസവം ഒരു തീവണ്ടി യാത്രയിലായിരുന്നു. ഒരാണ്‍കുഞ്ഞും ഒരുപെണ്‍കുഞ്ഞും. ഒരു നിമിത്തം പോലെ അത് വീണ്ടും ആവര്‍ത്തിച്ചു.
ഉത്തരപ്രദേശില്‍ കുഷിന്‍ നഗര്‍ എക്‌സ്പ്രസ്സിലാണ് സംഭവം. മുംബൈല്‍ നിന്നും ഭര്‍ത്താവ് ഹബീബുല്ലയ്‌ക്കൊപ്പം പ്രസവത്തിനായി സ്വന്തം നാടായ ഗോണ്ടയിലേക്ക് പോവുകയായിരുന്നു സുബിന്‍. യാത്രയില്‍ പ്രസവവേദന വന്നതിനെ തുടര്‍ന്ന ഹബീബുല്ല കംപാര്‍ട്‌മെന്റിലെ സ്ത്രീകളെ അറിയിക്കുകയായിരുന്നു.
ലക്‌നൗ സ്റ്റേഷനില്‍ വിവരമറിയിച്ച പ്രകാരം സ്റ്റേഷനില്‍ മെഡിക്കല്‍ ഡിപ്പാര്‍ട്‌മെന്റും സഹായത്തിനെത്തിയിരുന്നു. തുടര്‍ന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നെന്ന് ആശുപത്രി അധികൃതരും അറിയിച്ചു. ആര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണ് തങ്ങല്‍ക്ക ലഭിച്ചെതെന്നും രണ്ടു തവണയും ഇത്തരത്തില്‍ പ്രസവം നടന്നത് ഈശ്വരാനുഗ്രഹമാണെന്നും സുബിന്‍ പറഞ്ഞു. എല്ലാം നല്ലരീതിയില്‍ സംഭവിച്ചതിന് ദൈവത്തോടും വണ്ടിയില്‍ ഉണ്ടായിരുന്നവരോടും നന്ദി പറയാനും സുബിനും കുടുംബവും മറന്നില്ല.












Click it and Unblock the Notifications