നാറത്ത് ബിജെപി മാര്‍ച്ചിന് പോലിസ് വിലക്ക്
കണ്ണൂര്‍: നാറത്ത് ആയുധപരീശിലനം നടത്തിയ ഭീകര കേന്ദ്രത്തിലേക്കുള്ള ബിജെപി യുടെ മാര്‍ച്ച് പൊലീസ് നിഷേധിച്ചു. ഏപ്രല്‍ 25 നാണ് ആയുധ പരിശീലന ക്യാമ്പ് നടത്തിയ 21 പോപ്പുലര്‍ ഫ്രന്റ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന ബിജെപി നടത്തിയ മാര്‍ച്ച് ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍ നിരോധിക്കുകയായിരുന്നു.
മെയ് ആറു മുതല്‍ പതിമൂന്ന വരെ നാറത്ത് മേഖലയില്‍ ഒരു തരത്തിലുമുള്ള മാര്‍ച്ചോ പ്രകടനമോ അനുവദിക്കില്ലെന്ന് ജില്ല പൊലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കേരള പൊലീസ് ആക്ട് 79 പ്രകാരം മാര്‍ച്ചോ പ്രകടനമോ നടത്തുന്നതും ഒന്നിലധികം പേര്‍ സംഘം ചേരുന്നതും ആയുധ ശേഖരം നടത്തുന്നതും ലിരോധിക്കപ്പെടും.
നാറത്ത് പാമ്പുരത്തി റോഡിലെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്നുമാണ് കഴിഞ്ഞ മാസം ആയുധശേഖരണം നടത്തിയതും ആയുധ പരിശീലനം നടത്തുന്നതുമായ 21 പോപ്പുലര്‍ ഫ്രന്റ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി പി സുകുമാരനാണ് കേസ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications