ടിപി വധം സിബിഐ അന്വേഷിക്കണം:ആര്‍എംപി

നിലവില്‍ ടിപി വധ കേസില്‍ പിടിയിലായവരെല്ലാം ചെറുകിട നേതാക്കള്‍ മാത്രമാണ്. എന്നാല്‍ കേസില്‍ ഉന്നത തല ഗൂഡാലോചന നടന്നിട്ടുണ്ടെന്നും സി ബി ഐ അന്വേഷണത്തിലൂടെ മാത്രമെ പ്രതികളെ പുറത്ത് കൊണ്ടുവരാന്‍ സാധിക്കുകയുള്ളു എന്നും ടി പി യുടെ ഭാര്യ കെകെ രമ പറഞ്ഞു. സാക്ഷികളുടെ കൂറുമാറ്റം കേസിനെ ബാധിക്കുമെന്ന തിരിച്ചറിവും സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതിന് പിന്നിലുണ്ട്.
ടിപി വധിക്കപ്പെട്ടിട്ട് ഒരാണ്ട് തികയുമ്പോഴും കൊലയാളി സംഘങ്ങള്‍ മാത്രമാണ് പിടിയിലായത്. ഗൂഡാലോചന നടത്തിയ ഉന്നതര്‍ ഇപ്പോഴും പുറത്താണ്. കേസ് സിബിഐ ക്ക് കൈമാറണമെന്നത് ആര്‍എംപി നേരത്തെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കേസില്‍ രാഷ്ട്രീയ ലാഭം നോക്കിയാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നതെന്ന് രമ കുറ്റപ്പെടുത്തി.












Click it and Unblock the Notifications