നെഞ്ചുവേദന; സുധീരന് ബാംഗ്ലൂരില്‍ പരിശോധന

തിങ്കളാഴ്ച ഉച്ചയോടെ പ്രത്യേക വിമാനത്തിലാവും അദ്ദേഹത്തെ ബാംഗ്ലൂരിലെത്തിക്കും. കുറച്ചുനാളുകള്‍ മുമ്പാണ് നെഞ്ചുവേദനയെത്തുടര്‍ന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മെയ് 3ന് വെള്ളിയാഴ്ച ആശുപത്രി വിട്ടെങ്കിലും രാത്രിയോടെ വീണ്ടും വേദന അനുഭവപ്പെടുകയും തിരികെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. 14 വര്‍ഷം മുമ്പ് ഇദ്ദേഹത്തിന് ബൈപാസ് ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്. പിന്നീട് ഹൃദയത്തില്‍ വീണ്ടും തടസമുണ്ടായതായി കണ്ടപ്പോള്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്യുകയും ചെയ്തിരുന്നു.
ഞായറാഴ്ച മന്ത്രിമാരായ വിഎസ് ശിവകുമാരും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സുധീരനെ ആശുപത്രിയിലെത്തി കണ്ടിരുന്നു. പിന്നീടാണ് മുഖ്യമന്ത്രിയുടെ കൂടി നിര്‍ദ്ദേശപ്രകാരം ബാംഗ്ലൂരിലേയ്ക്ക് വിദഗ്ധ പരിശോധനയ്ക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications