വാഹനത്തിന് തീപിടിച്ച് വധുവുംകൂട്ടുകാരികളും മരിച്ചു

ഫിലീപ്പീന്‍സ് സ്വദേശിനിയായ നെറീസ ഫോജാസിന്റെ(31) വിവാഹത്തോടനുബന്ധിച്ചാണ് ഘോഷയാത്ര നടന്നത്. വധു മരിച്ചുവെന്നകാര്യം അവരുടെ സഹോദരിയെ ഉദ്ധരിച്ചുകൊണ്ട് ദി സാന്‍ഫ്രാന്‍സിസ്‌കോ ക്രോണിക്കിളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറിച്ച സ്ത്രീകളെല്ലാം മുപ്പതിനും നാല്‍പ്പതിനും മധ്യേ പ്രായമുള്ളവരാണ്.
സാന്‍ ഫ്രാന്‍സിസ്‌കോയുടെ തെക്കുഭാഗത്തുസ്ഥിതിചെയ്യുന്ന സാന്‍ മാറ്റിയോയിലാണ് അപകടം നടന്നത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നാണ് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ ഓഫീസര്‍ ജെയിംസ് ഈവന്‍ പറയുന്നത്. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടി ഉണ്ടായിട്ടില്ലെന്നും വധു സഞ്ചരിച്ച വാഹനത്തിന് മാത്രം തീപിടിച്ചതിന്റെ കാരണം അജ്ഞാതമാണെന്നും ഓഫീസര്‍ അറിയിച്ചു.












Click it and Unblock the Notifications