നായ ഭാര്യയെ കടിച്ചു,ഭര്‍ത്താവ് നായയെ കടിച്ചു

ആദ്യം അവരുടെ തുടയിലും അടിവയറ്റിലും കടിച്ച നായ അവരുടെ മൂക്കും കടിച്ചശേഷം കണ്ണുകള്‍ കടിയ്ക്കാനായി ആഞ്ഞപ്പോഴാണ് ഭര്‍ത്താവ് ഭാര്യയെ രക്ഷിയ്ക്കാനായി നായയുടെ മൂക്കില്‍ കടിച്ചത്. ഇയാളുടെ കടിയേറ്റതോടെ നായ ആക്രമണത്തില്‍ നിന്നും പിന്തിരിയുകയും ചെയ്തു.
നായയുടെ കടിയെത്തുടര്‍ന്ന് ശരീരത്തില്‍ മുറിവേറ്റ കാരന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവരുകയാണ്. തന്നെ രക്ഷിയ്ക്കാനായി അസാധാരണമായതാണെങ്കിലും ഭര്‍ത്താവ് ചെയ്ത കാര്യത്തില്‍ കാരന്‍ ഏറെ സന്തോഷവതിയാണ്.
നടക്കാന്‍ പോയപ്പോള്‍ ഞാനെന്റെ സണ്‍ഗ്ലാസ് ധരിച്ചിരുന്നില്ല. അദ്ദേഹം അത് ചെയ്തില്ലായിരുന്നുവെങ്കില്‍ എന്റെ കണ്ണുകള്‍ നഷ്ടപ്പെടുമായിരുന്നുവെന്നകാര്യം ഉറപ്പാണ്. അതെന്റെ തൊണ്ടയിലോ മറ്റോ കടിച്ചിരുന്നെങ്കില്‍ മരണവും ഉറപ്പായിരുന്നു- കാരന്‍ പറയുന്നു.
തന്നെ ആക്രമിയ്ക്കുന്ന നായയെ മാറ്റാന്‍ ലെയ്ന്‍ ഏറെ പണിപ്പെട്ടെങ്കിലും സാധിച്ചില്ലെന്നും ഒടുവില്‍ സഹികെട്ടാണ് അദ്ദേഹം നായയെ കടിച്ചതെന്നും അവര്‍ പറഞ്ഞു. ഭവനരഹിതനായ ഒരാളുടെ നായയാണേ്രത ഇത്.












Click it and Unblock the Notifications