കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്നനൃത്തം; എന്‍എസ്‌യു നേതാവിന് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

nsui
മുംബൈ: പാര്‍ട്ടി പരിപാടിയില്‍ നഗ്നനായി നൃത്തം ചെയ്ത നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍ എസ് യു) നേതാവിനെ കോണ്‍ഗ്രസ് സംഘടനയില്‍ നിന്നും പുറത്താക്കി. എന്‍ എസ് യു മുംബൈ യൂണിറ്റ് പ്രസിഡണ്ടായ സുരാജ് സിംഗ് താക്കൂറിനെയാണ് കോണ്‍ഗ്രസ് തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

2012 ഡിസംബറിലാണ് താക്കൂര്‍ എന്‍ എസ് യു മുംബൈ യൂണിറ്റ് പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഏത് സാഹചര്യത്തിലാണ് സംഘടനാ നേതാവില്‍ നിന്നും ഇങ്ങനെ ഒരു പ്രവൃത്തി ഉണ്ടായതെന്ന് വ്യക്തമല്ല. രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട പേരറിവാളന്‍ അറസ്‌റ് കേസില്‍ പ്രക്ഷോഭം നയിച്ചുകൊണ്ടാണ് 2011 ല്‍ സുരാജ് സിംഗ് താക്കൂര്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത്.

2011 നവംബറില്‍ മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനിക്കെതിരെ വന്‍ ജനപങ്കാളിത്തത്തോടെ താക്കൂര്‍ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ നഗ്നനായി നൃത്തം ചെയ്ത കേസില്‍ സംഘടനയില്‍ നിന്നും പുറത്താക്കപ്പെടുന്നത് താക്കൂറിന്റെ രാഷ്ട്രീയ ഭാവിക്ക് കനത്ത തിരിച്ചടിയായേക്കും.

കേന്ദ്രത്തില്‍ രണ്ട് മന്ത്രിമാര്‍ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് രാജിയുടെ വക്കില്‍ നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസിന് തലവേദനയായി വിദ്യാര്‍ത്ഥി സംഘടനാ നേതാവിന്റെ പ്രവൃത്തി. ഴിമതിയും കൈക്കൂലിയും മുന്‍നിര്‍ത്തി കേന്ദ്ര മന്ത്രിമാരായ അശ്വിനികുമാറും പവന്‍ കുമാര്‍ ബന്‍സലും രാജിവെക്കണമെന്നാണ് പ്രതിപക്ഷ കക്ഷിയായ ബി ജെ പിയുടെ ആവശ്യം.

English summary
Congress suspended its students wing leader for naked dance in a party function in Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X