Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിമാര്‍ രാജിവെച്ചാലേ ബില്ല് പാസാക്കാന്‍ വിടൂ

bjp
ദില്ലി: അഴിമതിക്കാരായ മന്ത്രിമാര്‍ അശ്വിനികുമാറും പവന്‍കുമാര്‍ ബന്‍സാലും രാജിവെക്കാതെ പാര്‍ലമെന്റില്‍ ബില്ലുകള്‍ പാസാക്കാന്‍ സമ്മതിക്കില്ലെന്ന് പ്രതിപക്ഷകക്ഷിയായ ബി ജെ പി. കേന്ദ്രഗവണ്‍മൈന്റിന് വളരെയധികം താല്‍പര്യമുള്ള ഭക്ഷ്യ സുരക്ഷാ ബില്ലും ഭൂമി ഏറ്റെടുക്കല്‍ ബില്ലും പാസാക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ ഭീഷണി. മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് സ്പീക്കര്‍ മീരാകുമാറിനെ കാണാനും എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പാര്‍ട്ടി പാര്‍ലിമെന്ററി കാര്യ യോഗം തീരുമാനിച്ചു.

റെയില്‍വേ കൈക്കൂലിക്കേസില്‍ പവന്‍ കുമാര്‍ ബന്‍സലും കല്‍ക്കരിപ്പാടം കേസില്‍ റിപ്പോര്‍ട്ട് തിരുത്തിയ നിയമമന്ത്രി അശ്വനികുമാറും രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. രാജിവെക്കാന്‍ തയ്യാറല്ലെങ്കില്‍ പ്രധാനമന്ത്രി അവരെ പുറത്താക്കണം. എന്നാല്‍ മന്ത്രിമാര്‍ രാജിവെക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇത് നിരുത്തരവാദിത്തപരമാണ്. ബി ജെ പി ആരോപിച്ചു.

മന്ത്രിമാര്‍ രാജിവെക്കുംവരെ പാര്‍ലിമെന്റിലെ നടപടികളുമായി സഹകരിക്കേണ്ടെന്നാണ് മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ബി ജെ പിയുടെ തീരുമാനം. പ്രതിപക്ഷ ബഹളം പാര്‍ലിമെന്റിന്റെ ഇരുസഭകളിലും നടപടികള്‍ തടസ്സെടുത്തി. മന്ത്രിമാര്‍ രാജിവെക്കണമെന്ന നിലപാടില്‍ വിട്ടുവീഴ്ച ഇല്ലെന്നും കോണ്‍ഗ്രസിന്റെ നിരുത്തരവാദിത്തപരമായ നിലപാട് മാറ്റണമെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+