കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10മാസക്കാരനും വേണം ക്രിമിനലല്ലെന്ന് സാക്ഷ്യപത്രം

Google Oneindia Malayalam News

Passport
ഗാസിയാബാദ്: പത്ത് മാസം പ്രായമുള്ള കുട്ടിക്ക് പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ ക്രിമിനലല്ല എന്ന സാക്ഷ്യപത്രം വേണമെന്ന്. മിണ്ടാനും നടക്കാനും തുടങ്ങിയിട്ടില്ലാത്ത കുട്ടിക്ക് പോലും ക്രിമിനലല്ല എന്ന് തെളിയിക്കാനുള്ള സാക്ഷ്യപത്രം ആവശ്യപ്പെട്ടത് ഗാസിയാബാദിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരാണ്. 10 മാസം പ്രായമായ കുട്ടിയുടെ പേരില്‍ പോലീസ് കേസ് ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന് തെളിയിക്കേണ്ടിവന്നു പാസ്‌പോര്‍ട്ടിന് അപേക്ഷ കൊടുക്കാന്‍.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയായ ശ്രീദേവി അയ്യര്‍ക്കാണ് പത്ത് മാസം പ്രായമായ മകന് പാസ്‌പോര്‍ട്ടിന് അപക്ഷേിക്കാന്‍ പോയപ്പോള്‍ ദുരനുഭവം ഉണ്ടായത്. ഗാസിയാ ബാദിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലാണ് ശ്രീദേവി അയ്യര്‍ തത്കാലില്‍ കുട്ടിയുടെ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയത്. എന്നാല്‍ കുട്ടിയുടെ പേരില്‍ ക്രിമിനല്‍ കേസില്ല എന്ന നോട്ടറി സാക്ഷ്യപത്രം സമര്‍പ്പിക്കാനായിരുന്നു മറുപടി.

പത്ത് മാസം പ്രായമായ കുട്ടിയോട് പോലീസ് കേസില്ല എന്നും ക്രിമിനല്‍ ബാക്ക് ഗ്രൗണ്ട് ഇല്ല എന്നും തെളിയിക്കാന്‍ എങ്ങിനെയാണ് ആവശ്യപ്പെടുന്നത്. രോഷാകുലയായ സ്രീദേവി അയ്യര്‍ ചോദിക്കുന്നു. ഭര്‍ത്താവിനൊപ്പം സാക്ഷ്യപത്രവുമായി പാസ്‌പോര്‍ട്ട് ഓഫീസില്‍ വീണ്ടും എത്തിയെങ്കിലും ഇതല്ല വേറെ ഒരു ഫോമിലാണ് സാക്ഷ്യപത്രം വേണ്ടതെന്നായിരുന്നു മറുപടി.

എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ വേണ്ടതായി പാസ്‌പോര്‍ട്ട് കേന്ദ്രത്തിന്റഎ വെബ് സൈറ്റില്‍ ഇല്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ വെബ് സൈറ്റ് അപ്‌ഡേറ്റ് ചെയ്യാത്തതാണ് എന്നായിരുന്നു മറുപടി. എ്ല്ലാ നൂലാമാലകളും തീര്‍ത്ത് സര്‍ട്ടിഫിക്കറ്റുകളും കൊടുത്ത് അമ്പതാം ദിവസമാണ് ഇവര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിച്ചത്. അപേക്ഷിച്ചത് തത്ക്കാലിലാണ് എന്നുംകൂടി ഓര്‍ക്കണേ.

English summary
Passport office wants criminal affidavit for 10 moths old baby in Ghaziabad, Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X