കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരോധനാജ്ഞ, ബിജെപി മാര്‍ച്ച്; കണ്ണൂരില്‍ സംഘര്‍ഷം

Google Oneindia Malayalam News

kannur
കണ്ണൂര്‍: നിരോധനാജ്ഞയ്ക്കിടയിലും കണ്ണൂരില്‍ ബി ജെ പിയുടെ മാര്‍ച്ച്. നിരോധനാജ്ഞ ലംഘിച്ച് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഇതേത്തുടര്‍ന്ന് പോലീസ് ലാത്തിവീശി. സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ആയുധപരിശീലനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തിലേക്കായിരുന്നു മാര്‍ച്ച്.

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബി ജെ പി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ മാര്‍ച്ച് തടയുമെന്ന് പോപ്പുലര്‍ ഫ്രണ്ടും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് സ്ഥലത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാല്‍ നിരോധനാജ്ഞ ലംഘിച്ച് മറ്റുജില്ലകളില്‍ നി്ന്നുപോലും ആളുകളെ എത്തിച്ച് ബി ജെ പി അംഗബലം കാണിക്കുകയായിരുന്നു.

ഇരുസംഘടനകളും ഏറ്റുമുട്ടിയാല്‍ പ്രദേശത്ത് സംഘര്‍ഷം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് പോലീസ് ഇടപെട്ടത്. തങ്ങളുടെ കോംപൗണ്ടില്‍ കടന്നാല്‍ ബി ജെ പി പ്രവര്‍ത്തരെ തടയാനായിരുന്നു പോപ്പുല്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ നീക്കം. എന്നാല്‍ തക്ക സമയത്ത് പോലീസ് ഇടപെട്ടതോടെ വന്‍ഡ സംഘര്‍ഷം ഒഴിവായി.

പി സുരേന്ദ്രനാണ് ബി ജെ പി മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. പോലീസ് മാര്‍ച്ച് തടഞ്ഞതില്‍ പ്രതിഷേധിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കഴിഞ്ഞ ആഴ്ച പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തി ആയുധങ്ങളും മറ്റും പിടികൂടിയിരുന്നു. സംഭവത്തില്‍ 21 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
BJP conducted march to Popular Front office in Kannur ignore curfew.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X