നാറാത്ത്: നിരോധനാജ്ഞ ലംഘിച്ച് ബിജെപി മാര്‍ച്ച്

മാര്‍ച്ച് നടത്തിയാല്‍ തടയുമെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും പ്രഖ്യാപിച്ചിരുന്നതിനാല്‍ മേഖലയില്‍ പോലിസ് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പി സുരേന്ദ്രന്റെ നേതൃത്വത്തില്‍ 1500ഓളം പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പോലിസ് തടഞ്ഞതിനെ തുടര്‍ന്ന് ബിജെപിക്കാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
ഏതാനും ദിവസം മുമ്പാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള തണല്‍ ഓഫിസില്‍ നിന്ന് പോലിസ് ആയുധങ്ങള്‍ കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായ പലര്‍ക്കും തീവ്രവാദസംഘടനകളുമായി ബന്ധമുള്ളതായി തെളിഞ്ഞതിനെ തുടര്‍ന്ന് കേസ് ദേശീയ ശ്രദ്ധനേടി. കൂടാതെ ഏകദേശം ഒരു കോടി രൂപയോളം അറസ്റ്റിലായ ഒരാളുടെ എക്കൗണ്ടിലേക്ക് വെസ്റ്റേണ്‍ മണി ട്രാന്‍സ്ഫര്‍ വഴിയെത്തിതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.












Click it and Unblock the Notifications