യൂട്യൂബും പെയ്ഡ് സര്‍വ്വീസാകുന്നു?

അടുത്ത ആഴ്ചയായിരിക്കും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത യൂട്യൂബ് ഉന്നതന്‍ പറഞ്ഞു. എന്നാല്‍ പെയ്ഡ് വീഡിയോകളിലും പരസ്യം ഉണ്ടായിരിക്കുമോ എന്ന കാര്യം ഇപ്പോള്‍ വ്യക്തമാക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 50 വീഡിയോകള്‍ അടങ്ങിയ പാക്കേജായിരിക്കും തുടക്കത്തില്‍ പെയ്ഡ് സര്‍വ്വീസില്‍ ഉണ്ടാവുക.
മാസം 1.99 ഡോളറായിരിക്കും യൂട്യൂബിലെ പെയ്ഡ് വീഡിയോകള്‍ കാണാനുളള ചാര്‍ജ്ജ് എന്നാണ് അറിയുന്നത്. ഇപ്പോള്‍ വീഡിയോ അപ്ലോഡ് ചെയ്യുന്നവര്‍ക്ക് പരസ്യം വഴി യൂട്യൂബില്‍ നിന്നും വരുമാനം ഉണ്ടാക്കാന്‍ പറ്റുന്നുണ്ട്. ഈ സംരംഭം വിജയിച്ചാല്‍ കൂടുതല്‍ വിപുലമായ രീതിയില്‍ ഗൂഗിളിന്റെ യൂട്യൂബ് പെയ്ഡ് വീഡിയോ സംവിധാനം നിലവില്‍ വന്നേക്കുമെന്നാണ് കരുതുന്നത്.
2006 ല്‍ ഗൂഗിള്‍ യൂട്യൂബ് സ്വന്താമാക്കുമ്പോള്‍ 50 മില്യണ്‍ കാഴ്ചക്കാരാണ് ഇതിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് പ്രതിമാസം 1 ബില്യണ്‍ എന്ന നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications