കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭരണം നല്‍കാത്ത ടീച്ചര്‍മാരെ പിരിച്ചുവിട്ടു

Google Oneindia Malayalam News

Gold Ornaments
മലപ്പുറം: സ്വര്‍ണാഭരണങ്ങള്‍ പണയം വെയ്ക്കാന്‍ നല്‍കാത്ത 22 അധ്യാപികമാരെ സ്‌കൂള്‍ മാനേജ്‌മെന്റ് പുറത്താക്കിയതായി റിപ്പോര്‍ട്ട്. മലപ്പുറത്തുനിന്നാണ് ഈ ഞെട്ടിയ്ക്കുന്ന വാര്‍ത്ത പുറത്തുവന്നിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിയിലായ സ്‌കൂളിനെ രക്ഷിയ്ക്കാനെന്ന വ്യാജേനയാണ് മാനേജ്‌മെന്റ് സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ടതെന്ന് അധ്യാപകര്‍ പറയുന്നു.

എന്നാല്‍ ഈ ആരോപണം തിരുന്നാവായയ്ക്കടുത്തുള്ള എടക്കുളം ഹിദ്മത് ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ നിഷേധിക്കുകയാണ്. മോശം പ്രകടനം നടത്തിയ അധ്യാപകരെയാണ് നീക്കം ചെയ്തത്. രക്ഷാകര്‍ത്താക്കളുടെ നിരന്തര പരാതിയെ തുടര്‍ന്നാണ് നടപടി-മാനേജര്‍ കെ മുഹമ്മദ് കുട്ടി അറിയിച്ചു.

പുറത്താക്കപ്പെട്ട അധ്യാപികമാര്‍ മുഖ്യമന്ത്രിയ്ക്കും വിദ്യാഭ്യാസമന്ത്രിയ്ക്കും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 20ന് ഫോണിലൂടെ സ്‌കൂളില്‍ നിന്നും പുറത്താക്കിയ വിവരം അറിയിക്കുന്നത്. രേഖാമൂലം ഒരറിയിപ്പും നല്‍കിയിട്ടില്ല.

ഒരു ട്രസ്റ്റിന് കീഴിലാണ് ഈ അണ്‍ എയ്ഡഡ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിനെ കൂടാതെ ഒരു മദ്രസയും ഇതിനു കീഴിലുണ്ട്. മദ്രസയില്‍ നിന്നുള്ള അഞ്ച് അധ്യാപകരെയും ഒഴിവാക്കിയിട്ടുണ്ട്.

പുറത്താക്കിയ അധ്യാപികമാര്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലെന്നാണ് മാനേജ്‌മെന്റിന്റെ മറ്റൊരു പരാതി. ഡിഗ്രി വിദ്യാഭ്യാസമുള്ളവരാണ് പ്ലസ്ടുവിന് ക്ലാസ്സെടുക്കുന്നതും ആരോപണമുണ്ട്. എന്നാല്‍ പുറത്താക്കിയവരെല്ലാം തന്നെ വേണ്ടത്ര യോഗ്യതയുള്ളവര്‍ തന്നെയാണെന്നാണ് അധ്യാപകര്‍ പറയുന്നത്.

സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കാര്യം മാനേജ്‌മെന്റ് സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ അധ്യാപികമാരോട് സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് മാനേജര്‍ വ്യക്തമാക്കുന്നത്. അതേ സമയം സ്വര്‍ണാഭരണങ്ങള്‍ കൊടുക്കാത്ത അധ്യാപകരെയാണ് പുറത്താക്കിയതെന്ന് ജീവനക്കാരുടെ പരാതിയില്‍ പറയുന്നു.

English summary
An unaided school here has allegedly expelled 22 teachers for not handing over their gold ornaments to the management
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X