പ്ലസ്ടു: 81.82 ശതമാനം വിജയം
തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് പ്രഖ്യാപിച്ചു. 81.82 ശതമാനം പേരാണ് ഇത്തവണ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ വിജയ്ച്ചിരിക്കുന്നത.3,86,100 പേരാണ് പരീക്ഷ എഴുതിയത്. ഏറ്റവും കൂടുതല്‍ വിജയ ശതമാനം എര്‍ണ്ണാകുളത്തും കുറവ് പത്തനംതിട്ടയിലുമാണ്. സംസ്ഥാനത്ത് വിഎച്ച്എസ്‌സി പരീക്ഷ എഴുതിയവരില്‍ 90.32 ശതമാനം പേര്‍ വിജയിച്ചു.
5132 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയിട്ടുണ്ട്. ഏറ്റവും കൂടുതന്‍ വിദ്യാര്‍ത്ഥികള്‍ എ പ്ലസ് നേടിയത് തൃശ്ശൂര്‍ ജില്ലയില്‍ നിന്നും സ്‌കൂള്‍ അടിസ്ഥാനത്തില്‍ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നുമാണ്. പട്ടിക ജാതി വിഭാഗത്തില്‍ 79 കുട്ടികളും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ അഞ്ച് കുട്ടികളും മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. സംസ്ഥാനത്ത് 42 സ്‌കൂളുകളിലും നൂറ് ശതമാനം വിജയം നേടി -വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ജൂണ്‍ ആദ്യ വാരം പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും. 4,36,184 പേര്‍ എഴുതിയ പ്ലസ് വണ്‍ പരീക്ഷ 66 കേന്ദ്രീകൃത ക്യാമ്പുകളിലായി 22,645 അദ്ധ്യാപകരാണ് മൂല്യനിര്‍ണയം നടത്തിയത്.












Click it and Unblock the Notifications