Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രചാരണത്തിനിടെ ഇമ്രാന്‍ ഉരുണ്ടുവീണ് ബോധംപോയി

imrankhan
ഇസ്ലാമാബാദ്: സഹപ്രവര്‍ത്തകരുടെ തോളില്‍ കേറുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് ഒരു പാഠമാണ് ഇമ്രാന്‍ ഖാന്‍. പാകിസ്താനിലെ സൂപ്പര്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഹപ്രവര്‍ത്തകരുടെ തോളില്‍ കേറാനുള്ള ശ്രമത്തിനിടെയാണ് ഉരുണ്ട് വീണ് ബോധം പോയത്. ഇമ്രാന്‍ തോളില്‍ കേറി നിന്നവരില്‍ ഒരാള്‍ക്ക് ഭാരം താങ്ങാനാവാതെ താരം മറിഞ്ഞുവീഴുകയായിരുന്നു.

ലാഹോറില്‍ ഇലക്ഷന്‍ പ്രചാരണപരിപാടിക്കിടെയാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും തെഹ്‌റീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന് അപകടം പറ്റിയത്. താഴെവീണ് അബോധാവസ്ഥയിലാണ് ഇമ്രാന്‍ ഖാനെ ഉടന്‍ തന്നെ ഷൗക്കത്ത് ഖാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയ ഇമ്രാന് പിന്നീട് ബോധം തിരിച്ചുകിട്ടി.

വീഴ്ചയില്‍ പരിക്കേറ്റ ഇമ്രാന്റെ തലയില്‍ നിന്നും ചോരയൊലിക്കുന്നുണ്ടായിരുന്നു. എന്നാല്‍ താരത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് ഷൗക്കത്ത് ഖാനം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇമ്രാന്റെ തലയുടെ മുന്‍വശത്തും പിന്നിലും മുറിവേറ്റതായി പരിപാടിയില്‍ ഉണ്ടായിരുന്ന മുന്‍ ക്രിക്കറ്റ് താരം കൂടിയായ അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

ചികിത്സയ്ക്ക് ശേഷം ഇമ്രാന്‍ ഖാന്‍ പ്രചാരണപരിപാടികളിലേക്ക് തിരിച്ചുവരും എന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു. മെയ് 11 നാണ് പാകിസ്താനില്‍ തിരഞ്ഞെടുപ്പ്. പാകിസ്താനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഇമ്രാന്‍ ഖാന്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാഷ്ടീയത്തിന്റെ ക്രീസിലിറങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+