കൂട്ടുകാര്‍ കാറ്റടിച്ചുകയറ്റി; യുവാവിന് ബോധംപോയി

അഹമ്മദാബാദിലെ മെക്കാനിക്ക് കടയിലാണ് സംഭവം നടന്നത്. നരോദയിലെ താമസക്കാരനായ ചേതന്‍ പട്ടേല്‍ എന്ന ചെറുപ്പക്കാരനാണ് കൂട്ടുകാരുടെ ക്രൂരമായ വിനോദത്തിന്റെ ഇരയായത്. തമാശ കളിക്കുന്നതിനിടയില്‍ വേണ്ടി ചേതനെ പിടിച്ചുനിര്‍ത്തിയ കൂട്ടുകാര്‍ ടയറിന് കാറ്റടിക്കുന്ന പമ്പ് മലദ്വാരത്തില്‍ കയറ്റി കാറ്റ് കയറ്റുകയായിരുന്നു.
എന്നാല്‍ കടുത്ത വേദന കൊണ്ട പുളഞ്ഞ 19 കാരനായ ചേതന്‍ ബോധം കെട്ടുവീണു. കളി കാര്യമായി എന്ന് മനസ്സിലാക്കിയ കൂട്ടുകാര്‍ ചേതനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജോലിസ്ഥലത്തുനിന്നും വീണ് അപകടം പറ്റി എന്നാണ് കൂട്ടുകാര്‍ ഡോക്ടറോട് പറഞ്ഞത്. എന്നാല്‍ സംഭവം മനസ്സിലാക്കിയ ഡോക്ടര്‍ സിറ്റി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചേതനെ പിന്നീട് സിവില്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.
ചേതന്റെ ആന്തരികാവയങ്ങള്‍ക്ക് കടുത്ത ക്ഷതം സംഭവിച്ചതായി ഡോക്ടര്‍ പറഞ്ഞു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗിയില്‍ നിന്നും മൊഴിയെടുക്കാന്‍ പോലീസിനും കഴിഞ്ഞിട്ടില്ല. ഷാഹര്‍കോട്ട പോലീസ് സ്‌റേറഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications