കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ മാപ്പിംഗ് ഇന്ത്യക്ക് ഭീഷണി

  • By Meera Balan
Google Oneindia Malayalam News

Tarun Vijay
ദില്ലി: ഇന്ത്യയിലെ ഭൂപടനിര്‍മ്മാണ നിയമങ്ങളെ കാറ്റില്‍ പറത്തി രാജ്യത്തിന് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ ഗൂഗിള്‍ പ്രവര്‍ത്തിക്കുന്നതായി ബി ജെ പി എം പി തരുണ്‍ വിജയ്. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളുടേയും സംവിധാനങ്ങളുിടേയും മറ്റും വിവരം ഗൂഗിള്‍ മാപ്പിംഗില്‍ വളരെ വിശദമായി നല്‍കിയിരിക്കുന്നു എന്നാണ് തരുണ്‍ വിജയ് പറയുന്നത്.

ഗൂഗിളിന്റെ ഈ നടപടി നിയമലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഗൂഗിള്‍ മാപ്പിംഗ് പരിശോധിക്കുക വഴി ഇന്ത്യയില്‍ മറ്റാര്‍ക്കും എളുപ്പത്തില്‍ സൈനിക നീക്കങ്ങളോ തീവ്രവാദമോ നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാക്-അമേരിക്കന്‍ തീവ്രവാദി ഡേവിഡ് ഹെഡ്‌ലിയെപ്പോളുളളവര്‍ ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ നടത്തിയതിനു പിന്നിലും ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിട്ടുണ്ടാകാം എന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

ഒരു രാജ്യത്തിന്റെ സൈനിക താവളങ്ങള്‍, നീക്കങ്ങള്‍ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ആര്‍ക്കും എപ്പോഴും ലഭ്യമാകുന്ന വിധത്തില്‍ പ്രചരിക്കുന്നത് ശത്രുക്കള്‍ക്ക് ആ രാജ്യത്തെ ആക്രമിക്കാനുളള സാധ്യതയെയാണ് ഉയര്‍ത്തിക്കാട്ടുന്നതെന്നും തരുണ്‍ പറഞ്ഞു.

ഗൂഗിള്‍ കാട്ടുന്ന ഈ ഭരണഘടനാ ലംഘനത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കരുതെന്നും ശക്താമായി പ്രശ്‌നത്തില്‍ ഇടപെടണമെന്നും തരുണ്‍ രാജ്യസഭാ സമ്മേളനത്തില്‍ പറഞ്ഞു

English summary
BJP MP Tarun Vijay Wednesday again accused Google of violating India’s mapping laws by showing vital military installations with annotations and asked the government to take steps to access the data the company possessed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X