Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി നേതാവ് 50കാരിയെ പീഡിപ്പിച്ചതായി പരാതി

rape
മുംബൈ: വിവാഹ വാഗ്ദാനം നല്‍കി ബി ജെ പി വക്താവ് പീഡിപ്പിച്ചതായി അമ്പതുകാരിയായ ഡോക്ടറുടെ പരാതി. കഴിഞ്ഞ 20 വര്‍ഷമായി ബി ജെ പി വക്താവായ മധു ചവാന്‍ തന്നെ പീഡിപ്പിച്ചുവരികയാണ് എന്നാണ് കലചോവ്കി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വനതാ ഡോക്ടര്‍ ആരോപിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പി ടിക്കറ്റില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥി കൂടിയാണ് പരാതിക്കാരിയായ വനിതാ ഡോക്ടര്‍.

പരാതിയെത്തുടര്‍ന്ന് ബി ജെ പി വക്താവ് മധു ചവാനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡി സി പി ധനജ്ഞയ് കുല്‍ക്കര്‍ണി പറഞ്ഞു. 20 വര്‍ഷത്തോളമായി വിവാഹം കഴിക്കാമെന്ന് വാഗ്്ദാനം നല്‍കി ചവാന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണ് എന്നാണ് പരാതി.

എന്നാല്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് പരാതിയെന്ന് മധു ചവാന്‍ പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികളാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. 1993 മുതലാണ് ചവാനുമായി ബന്ധം തുടങ്ങിയതെന്നാണ് വനിതാ ഡോക്ടര്‍ പരാതിയില്‍ പറയുന്നത്. ഭാര്യയില്‍ നിന്നും വിവാഹമോചനം നേടിയ ശേഷം തന്നെ വിവാഹം ചെയ്യാമെന്ന് ചവാന്‍ വാഗ്ദാനം നല്‍കിയതായും അവര്‍ പറഞ്ഞു.

ലാല്‍ബാഗിലെ തന്റെ വസതിയില്‍ വച്ച് പരാതിക്കാരിയെ നിരവധി തവണ ചവാന്‍ ലൈംഗികമായി ഉപയോഗിച്ചതായും പരാതിയുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥാനായ എസ് എ ജയിന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+