കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേ കോഴ;ബന്‍സലിനെ സിബിഐ ചോദ്യം ചെയ്യും

  • By Meera Balan
Google Oneindia Malayalam News

ദില്ലി: യു പി എ സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് റെയില്‍വേ കോഴക്കേസില്‍ പുതിയ വഴിത്തിരിവ്. റെയില്‍വേ കോഴയുമായി ബന്ധപ്പെട്ട് മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ ഈ ആഴ്ച തന്നെ സി ബി ഐ ചോദ്യം ചെയ്യുമെന്ന് സൂചന. അങ്ങനെ സംഭവിച്ചാല്‍ ഉടന്‍ വീണ്ടും ബന്‍സലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട പ്രതിപക്ഷം ശക്തമായി രംഗത്ത് വരും.

2013 മെയ് നാലിനാണ് റെയില്‍വേ ബോര്‍ഡില്‍ കൈക്കൂലി വാങ്ങി നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട പവന്‍കുമാര്‍ ബന്‍സലിന്റെ അനന്തരവന്‍ വിജയ് സിംഗ്‌ളയെ സി ബി ഐ അറസ്റ്റ് ചെയ്യുന്നത്.മഹേഷ് കുമാര്‍ എന്ന ഉദ്യോഗസ്ഥനാണ് വിജയ് സിംഗ്ളയ്ക്ക് 90 ലക്ഷം രൂപ കോഴ നല്‍കിയത്. സി ബി ഐ ഇവരുട ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചതില്‍ നിന്നും റെയില്‍വേ മന്ത്രിയായ പവന്‍കുമാര്‍ ബന്‍സലിനെപ്പറ്റി സംഭാഷണങ്ങള്‍ക്കിടയില്‍ പരാമര്‍ശം ഉള്ളതായും കണ്ടെത്തി.

Bansal

എന്നാല്‍ പവന്‍കുമാര്‍ ബന്‍സലിന് കോഴ ഇടപാടുമായി യാതൊരു ബന്ധവും ഇല്ല എന്ന് സിംഗ്ളപറഞ്ഞതായി ചില സൂചനകള്‍ ലഭ്യമാണ്. എന്നാല്‍ റെയില്‍വേ മന്ത്രിയുടെ കാര്യാലയത്തിലെ പല ഓഫീസുകളിലും സിംഗഌനിത്യ സന്ദര്‍ശകനായിരുന്നു.

10 കോടി രൂപ കൈക്കൂലി നല്‍കുന്നതിന്റെ ചെറിയൊരു അംശം മാത്രമായിരുന്നു പിടിച്ചെടുത്ത 90 ലക്ഷം രൂപയെന്ന് പറയപ്പെടുന്നു.കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് കോഴക്കേസിലെ മറ്റ് ഉന്നത ഇടപെടലുകളെപ്പറ്റിയും സി ബി ഐ അന്വേഷിക്കുന്നതായി സൂചനയുണ്ട്. റെയില്‍വേ ബോര്‍ഡിലേക്ക് ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് റെയില്‍വേ മന്ത്രിയുടെ ശുപാര്‍ശയും, ആഭ്യന്തരവകുപ്പിന്റയും പ്രധാന മന്ത്രിയുടെ ഓഫീസിന്റെയും അനുവാദം വേണം.

എന്നാല്‍ മരുമകനുമായി ഒരു തരത്തിലുമുള്ള ബിസിനസ് ബന്ധങ്ങളില്ലെന്ന് ബന്‍സല്‍ പ്രധാന മന്ത്രിയോടും കോണ്‍ഗ്രസ് നേതൃത്ത്വത്തിനോടും പറഞ്ഞു.ബന്‍സല്‍ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നിസ്സ. എന്നാല്‍ ബന്‍സല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതിനോട് സോണിയാ ഗാന്ധിക്ക് യോജിപ്പില്ല എന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

English summary
Railways Minister Pawan Bansal is expected to be questioned soon by the Central Bureau of Investigation, which has arrested his nephew for allegedly accepting bribe to organise a plum posting for a senior official in the Railways
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X