കാറില്‍ നിന്നും വിഷവാതകം ശ്വസിച്ച് 2 മരണം
ഷാര്‍ജ: ഷാര്‍ജയില്‍ 20 ഉം 19 വയസ്സുള്ള രണ്ട് യുവാക്കളെ ദൃരൂഹ സാഹചര്യത്തില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്ന് പൊലീസ്. 2013 മെയ് 7 നാണ് വീടിനോട് ചേര്‍ന്ന് കാര്‍ പാര്‍ക്ക് ചെയ്യുന്ന ഗ്യരേജിനുള്ളില്‍ വച്ച് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയതായി കല്‍ബ പൊലീസിന് വിവരം ലഭിക്കുന്നത്. മരിച്ച രണ്ട് പേരും ഷാർജക്കാരാണ്.
മൃതദേഹങ്ങള്‍ രണ്ടും കാറിനുള്ളിലായിരുന്നു. പൊലീസെത്തി വീടിനകം പരിശോധിച്ചെങ്കിലും സംശായാസ്പദമായി ഒന്നും കണ്ടെത്താനായില്ല.വിശദമായ പരിശോധനയ്ക്കായി മൃതദേഹങ്ങള്‍ ഷാര്‍ജ ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി.വാഹനത്തിന്റെ എഞ്ചിനില്‍ നിന്നും പുറത്തേക്ക് വന്ന കാര്‍ബണ്‍ മൊണോക്‌ഡൈഡ് എന്ന വിഷ വാതകം ശ്വസിച്ചതാകാം യുവാക്കളുടെ മരണത്തിനിടയാക്കിയതെന്നാണ് പൊലീസിന്റെ പ്രഥമിക വിലയിരുത്തല്‍












Click it and Unblock the Notifications