'ടിപി വധം': കാരാട്ടിനും യെച്ചൂരിക്കും ഭിന്നസ്വരം
ദില്ലി: ടി പി ചന്ദ്രശേഖന്‍ വധക്കേസ് റിപ്പോര്‍ട്ടില്‍ സി പി എം കേന്ദ്രനേതാക്കളായ പ്രകാശ് കാരാട്ടിനും സീതാറാം യെച്ചൂരിക്കും അഭിപ്രായ വ്യത്യാസം. ടി പി വധം സംബന്ധിച്ച പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യും എന്നായിരുന്നു സീതാറാം യെച്ചൂരി പറഞ്ഞത്. എന്നാല്‍ അങ്ങനെ ഒരു സംഭവം പി ബിയുടെ അജണ്ടയിലേ ഇല്ലെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ മറുപടി.
ടി പി വധക്കേസ് അന്വേഷണറിപ്പോര്‍ട്ട് മാത്രമല്ല പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദനെതിരായ പരാതികളും പി ബി യോഗം ചര്‍ച്ച ചെയ്യും എന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍ വി സിനെതിരായ പ്രമേയം ചര്‍ച്ച ചെയ്യണോ എന്ന് തീരുമാനിക്കേണ്ടത് പി ബി യാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. എന്നാല്‍ ലോക് സഭാ തെരഞ്ഞെടുപ്പ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇങ്ങനെ ഒരു ചര്‍ച്ച ഉണ്ടാകാനിടയില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

ടി പി വധക്കേസ് അന്വേഷണറിപ്പോര്‍ട്ടും വി എസിനെതിരായ പ്രമേയവും പി ബി ചര്‍ച്ച ചെയ്യില്ലെന്ന് നേരത്ത പറഞ്ഞിരുന്ന യെച്ചൂരി അവസാന നിമിഷമാണ് നിലപാട് മാറ്റിയത്. ടി പി വധക്കേസ് അന്വേഷണറിപ്പോര്‍ട്ട് പാര്‍ട്ടി ജനങ്ങള്‍ക്ക് മുന്നില്‍ വെക്കണമെന്ന് ടി പി കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികദിനമായ മെയ് നാലിന് വി എസ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
അതേസമയം പാര്‍ട്ടി വാര്‍ത്തകള്‍ ചോര്‍ത്തുന്നു എന്നപേരില്‍ തങ്ങളെ അപമാനപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി വി എസ് പക്ഷക്കാര്‍ പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കി. ദേശാഭിമാനി എഡിറ്റര്‍ മാധവനകുട്ടി ച്ാനല്‍ ചര്‍ച്ചകളിലും മറ്റും തങ്ങളെ അപമാനിക്കുന്നതായും പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications