സ്‌കൂള്‍ബസില്‍ അശ്ലീല വീഡിയോ; ഡ്രൈവര്‍ അറസ്റ്റില്‍

childabuse
ദില്ലി: വിദ്യാലായങ്ങിലും വീടുകളിലും കളിസ്ഥലങ്ങളിലും കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ കണ്ട് ആളുകളുടെ മനസുമരവിച്ചിരിക്കുകയാണ്. രാജ്യമെങ്ങും പെണ്‍കുട്ടികള്‍ അപമാനിക്കപ്പെടുന്ന വാര്‍ത്തകളാണ്. ഇതില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നതാകട്ടെ തലസ്ഥാന നഗരമായ ദില്ലിയിലും. സ്‌കൂള്‍ ബസ്സുകളില്‍ പോലും പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ലാത്ത കാലമാണിത്.

പെണ്‍കുട്ടികള്‍ മാത്രം യാത്രചെയ്യുന്ന സ്‌കൂള്‍ ബസില്‍ ഡ്രൈവറുടെയും സഹായിയുടെയും വക അശ്ലീല വീഡിയോ പ്രദര്‍ശനം. ഏകദേശം ഒരുവര്‍ഷത്തോളമായി തുടരുന്ന അശ്ലീല ചിത്രപ്രദര്‍ശനും പീഡനങ്ങളും പെണ്‍കുട്ടികള്‍ പുറത്തു പറഞ്ഞത് കഴിഞ്ഞ ദിവസം. കുട്ടികളുടെ പരാതിയെത്തുടര്‍ന്ന് സ്‌കൂള്‍ ബസിന്റെ ഡ്രൈവറെയും കൂട്ടാളിയെയും പോലീസ് അറസ്റ്റുചെയ്തു.

ബസ് ഡ്രൈവറായ അജ്ഗര്‍ അലി, ഇയാളുടെ സഹായിയായ മുഹമ്മദ് സലിം എന്നിവരെയാണ് പോലീസ് പിടികൂടിയത്. ബസില്‍ നിന്നും പോണ്‍ വീഡിയോകള്‍ അടങ്ങിയ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായും വിവരമുണ്ട്. സൗത്ത് എക്സ്റ്റന്‍ഷനിലെ കോട്‌ല മുബാരക്പൂര്‍ സ്വദേശികളാണ് പ്രതികള്‍.

കഴിഞ്ഞ ദിവസം 14 കാരിയായ വിദ്യാര്‍ത്ഥിനിയാണ് അച്ഛനമ്മമാരോട് ബസ്സിലെ അശ്ലീല വീഡിയോ പ്രദര്‍ശനത്തെക്കുറിച്ച് പരാതി പറഞ്ഞത്. ഒരു വര്‍ഷത്തോളമായി ഇത് തുടരുകയായിരുന്നുവത്രേ. കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+