കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുലംകുത്തികള്‍ വന്നാലും സിപിഎം സ്വീകരിക്കുമോ?

Google Oneindia Malayalam News

cpm
പാലക്കാട്: ജനകീയ വികസനസമിതി നേതാവ് എം ആര്‍ മുരളിയാണ് താരം. മുരളിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തിലെ ചര്‍ച്ചകള്‍ കനക്കുന്നത്. നല്ലതോ മോശമോ ആകട്ടെ ഇടതും വലതും ഭേദമില്ലാതെ നേതാക്കളെല്ലാം മുരളിക്ക് പുറകേയാണ്.

പാര്‍ട്ടി വിട്ടുപോയ എം ആര്‍ മുരളി തിരിച്ചുവരാന്‍ താല്‍പര്യം കാണിച്ചാല്‍ പരിഗണിക്കുമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നിലപാട്. പാര്‍ട്ടിയില്‍ നിന്നും പോയവര്‍ തിരിച്ചുവരരുത് എ്ന്ന നിലപാട് പാര്‍ട്ടിക്കില്ല. തിരിച്ചുവരണമെന്ന് മുരളിക്കുണ്ടെങ്കില്‍ അത് പരിഗണിക്കുമെന്നും പിണറായി പറഞ്ഞു.

നേരത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും എം ആര്‍ മുരളിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. മുരളി തിരിച്ചുവരികയാണെങ്കില്‍ അത് നല്ലതാണ് എന്നായിരുന്നു വി എസിന്റെ അഭിപ്രായം. എം ആര്‍ മുരളി തിരിച്ചുവന്നാല്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും പറഞ്ഞിരുന്നു.

എന്നാല്‍ സി പി എമ്മിലേക്ക് തിരിച്ചുപോകുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് എം ആര്‍ മുരളി വ്യക്തമാക്കി. രാഷ്ട്രീയമായി സി പി എമ്മിനോട് യോജിപ്പുണ്ടെങ്കിലും സംഘടനാപരമായി അതില്ല. സി പി എമ്മുമായി സഹകരിക്കേണ്ടിടത്ത് സഹകരിക്കാമെന്ന നിലപാടാണ് ഉള്ളതെന്നും എം ആര്‍ മുരളി പറഞ്ഞു.

തെരഞ്ഞെടുപ്പ് ധാരണ തെറ്റിച്ച എം ആര്‍ മുരളിയും ജനകീയ വികസനസമിതിയും വഞ്ചന കാണിച്ചുവെന്ന് നേരത്തെ കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. പുറത്തുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന സി പി എം സ്വന്തം ഛര്‍ദ്ദില്‍ ഭക്ഷിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

English summary
CPM State Secretary Pinarayi Vijayan said party is ready to consider if MR Murali want to rejoin.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X