കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്തം മാറ്റി നല്‍കി രോഗി മരിച്ചു

  • By Aswathi
Google Oneindia Malayalam News

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ അശ്രദ്ധമൂലം രക്തം മാറ്റി കയറ്റിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി ഉത്തരവിട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലെത്തിയതിനെ തുടര്‍ന്നാണ് ഉത്തരവ്. ചാത്തോത്ത് കുന്നുമ്മല്‍ തങ്കം ആണ് വ്യാഴാഴ്ച പതിനൊന്ന് മണിയോടെ മരിച്ചത്.

പിഴവ് സംഭവച്ചിട്ടുണ്ടെന്ന് ബോധ്യമായെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും വകുപ്പ മേധാവി ഉറപ്പു നല്‍കി. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന മൂന്നാഴ്ചയോളമായി തങ്കം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

26ാം വാര്‍ഡില്‍ ചികിത്സയിലായിരുന്ന തങ്കത്തിന് ഇതേ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന തങ്കമ്മ എന്ന മറ്റൊരു സ്ത്രീക്ക് നല്‍കേണ്ട എ പോസിറ്റീവ് രക്തം മാറ്റി നല്‍കിയതാണ് മരണത്തിനു കാരണം. ഒ പോസിറ്റീവ് രക്തമുള്ള തങ്കത്തിന്റെ ശരീരത്തില്‍ എ പോസിറ്റീവ് രക്തം കയറിയതോടെ ശരീരം പ്രതികരിക്കാന്‍ തുടങ്ങി. ഉടന്‍ തീവ്ര പരിചരണ വിഭാഗത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രക്തം നല്‍കേണ്ട ഒരസുഖവും തങ്കത്തിനുണ്ടായിരുന്നില്ല എന്ന് ബന്ധുക്കള്‍ പറയുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമായി ആശുപത്രിയില്‍ നിന്നുള്ള വിശദീകരണമെന്ന് മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വിഎസ് ശിവകുമാര്‍ ഉത്തരവിട്ടു.

English summary
Minister of Health VS Shivkumar ordered probe in Kozhikode Medical college death case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X