Get Updates
Get notified of breaking news, exclusive insights, and must-see stories!

നാറാത്ത് ക്യാംപിന് അന്താരാഷ്ട്രബന്ധമെന്ന് മന്ത്രി

thiruvanchur
കാസര്‍കോട്: കണ്ണൂരിലെ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ അന്താരാഷ്ട്ര ബന്ധം തള്ളിക്കളയാനാവില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണത്തില്‍ രാജ്യത്തിന് പുറത്തുനിന്നും സംഭവത്തിന് ബന്ധമുണ്ട് എന്ന് തോന്നിയിരുന്നു. അതുകൊണ്ടാണ് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വി്ട്ടതെന്നും മന്ത്രി കാസര്‍കോട്ട് പറഞ്ഞു.

നേരത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ കണ്ണൂരിലെ ആയുധ പരിശീലന കേന്ദ്രത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയരുന്നു. ഇത് സംബന്ധിച്ച രേഖകള്‍ പോലീസ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ നാറാത്തെ പരിശീലന കേന്ദ്രത്തില്‍ നിന്നും വാളുകള്‍, ബോംബുകള്‍, വെടിമരുന്ന് തുടങ്ങിയവയാണ് പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ ക്യാമ്പ് പ്രവര്‍ത്തിച്ചുവരികയാണ്. രഹസ്യവിവരത്തെത്തുടര്‍ന്നാണ് പോലീസ് ഇവിടെ റെയ്ഡ് നടത്തിയത്. ഇറാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ തിരിച്ചറിയല്‍ രേഖകളും ദേശവിരുദ്ധ ലേഖനങ്ങളും ഇവിടെ നിന്നും പിടിച്ചെടുത്തിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിള്‍ നിന്നുള്ളവര്‍ക്ക് ഇവിടെ പരിശീലനം നല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

അതേസമയം കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടുന്നത് അട്ടിമറിക്കാനും ശ്രമം നടന്നതായും ആരോപണമുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പോപ്പുലര്‍ഫ്രണ്ട് രാഷ്ട്രീയമുഖമായ എസ്ഡിപിഐയെ പിണക്കുവാന്‍ ബുദ്ധിമുട്ടുള്ള ചില ഉന്നതര്‍ കേസില്‍ ഇടപെട്ടതായാണ് ആരോപണം. എന്നാല്‍ റെയ്ഡില്‍ വിദേശകറന്‍സിയും ഇറാന്‍ തിരിച്ചറിയല്‍ കാര്‍ഡുകളും കണ്ടെത്തിയതാണ് കേസ് എന്‍ ഐ എയ്ക്ക് വിടാന്‍ കാരണമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+