ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കോടിയേരി അവഗണിച്ചു:രമ
ദില്ലി: ടിപി ചന്ദ്രശേഖരനെ വധിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കോടിയേരി അവഗണിച്ചെന്ന് കെകെ രമ. ദില്ലി ജെഎന്‍യുവില്‍ നടന്ന ടിപി ചന്ദ്രശേഖരന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു രമ. ടിപിയെ വധിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്മന്‍ അവഗണിച്ചതാണെന്ന് രമ പറഞ്ഞു. അഖിലേന്ത്യാതലത്തില്‍ ആര്‍എംപിയെ വ്യാപിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
മകന്‍ അഭിനന്ദിനും ഇടുതുപക്ഷ ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സ്മിതയ്ക്കും ഒപ്പമാണ് രമ ദില്ലിയിലെത്തിയത്. കഴിഞ്ഞ സപ്തംബറില്‍ കുടുംബമൊന്നിച്ച് ദില്ലിയില്‍ വരാന്‍ ടിപി തീരുമാനിച്ചിരുന്ന കാര്യം രമ മാധ്യമങ്ങളോട് പറഞ്ഞു. രമയുടെ ദില്ലി സന്ദര്‍ശനം തികച്ചും രാഷ്ട്രീയ പ്രധാന്യമുള്ള ഒന്നായി മാറിക്കഴിഞ്ഞു.
രമ ദില്ലിയിനെത്തിയ ഈ സമയം തന്നെ പിബി, കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ക്കായി പിണറായിയും കോടിയേരിയുമടക്കമുള്ള നേതാക്കളും ദില്ലിയിലെത്തിയിട്ടുണ്ട്.












Click it and Unblock the Notifications