ഗായികയെ മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട്: സംഗീത ആല്‍ബങ്ങളിലും സ്റ്റേജ് ഷോകളിലും ഏറെ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഗായിക റെയ്മ ചന്ദ്രനെ(23) മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍ക്കോട് ജില്ലയിലെ ഉദുമയില്‍ പിതാവ് താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലാണ് റെയ്മയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
വടകരയിലെ മൊകേരി സ്വദേശികളാണ് റെയ്മയും കുടുംബവും. ഉദുമ എഎല്‍പി സ്കൂളിലെ പ്രധാനാധ്യാപകനാണ് റെയ്മയുടെ അച്ഛന് ചന്ദ്രന്. ഏറെക്കാലമായി നാലാംവാതുക്കലെ ശ്രീരത്നം ക്വാട്ടേഴ്സിലാണ് റെയ്മയും കുടുംബവും താമസിക്കുന്നത്.
സ്റ്റേജ് പരിപാടികളില്‍ മിക്കതിലും പങ്കെടുക്കാറുള്ള റെയ്മ കൈരളി ചാനലിലെ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തിട്ടുണ്ട്. മാപ്പിളപ്പാട്ട് ആല്ബങ്ങളിലുള്പ്പെടെ ഈ കലാകാരി പാടിയിട്ടുമുണ്ട്.
ഒന്നര വര്‍ഷം മുമ്പാണ് കോഴിക്കോട് സ്വദേശിയായ വനംവകുപ്പ് ഉദ്യോഗസ്ഥനുമായി റെയ്മയുടെ വിവാഹം കഴിഞ്ഞത്, പക്ഷേ അസ്വാരസ്യങ്ങളെത്തുടര്‍ന്ന് ഇവര്‍ രണ്ടുപേരും അകന്നാണ് കഴിയുന്നത്.
കഴിഞ്ഞ ഒരാഴ്ചയോളം റെയ്മയും കുടുംബവും വടകരയിലെ വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം പിതാവിനൊപ്പം റെയ്മക്വാട്ടേഴ്സിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. പിതാവ് സ്കൂളിലേയ്ക്ക് പോയ സമയത്താണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. ഭാമയാണ് റെയ്മയുടെ അമ്മ, സഹോദരന് അമല്‍ ചന്ദ്രന്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications