കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് വിമാനം വെടിവെച്ചിടണം: പാക് കോടതി

Google Oneindia Malayalam News

ഇസ്ലാമാബാദ്: രാജ്യത്തിന്റെ പരമാധികാരത്തിനു കീഴിലുള്ള ഗോത്രവര്‍ഗ്ഗമേഖലയില്‍ ആക്രമണം നടത്താന്‍ അമേരിക്കയുടെ ആളില്ലാ വിമാനങ്ങള്‍ എത്തുകയാണെങ്കില്‍ വെടിവെച്ചിടാന്‍ പാകിസ്താന്‍ കോടതി ഉത്തരവിട്ടു. താലിബാന്‍ പ്രവര്‍ത്തകരെ ലക്ഷ്യമാക്കിയെന്ന വ്യാജേന സിഐഎയുടെ നിര്‍ദ്ദേശത്തിനനുസരിച്ച് ആക്രമിക്കാനെത്തുന്ന ചാര വിമാനങ്ങളെ ഇനിയും രാജ്യാതിര്‍ത്തി കടത്തരുതെന്ന് കോടതി വ്യക്തമാക്കി.

അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സേന അഫ്ഗാന്‍ കേന്ദ്രമാക്കി നടത്തുന്ന ആക്രമണങ്ങളില്‍ നിരവധി സിവിലിയന്മാര്‍ കൊല്ലപ്പെടുന്നുവെന്ന പരാതി പരിഗണിക്കവെ പേഷവാര്‍ ഹൈക്കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റീസ് ദോസ്ത് മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ചാണ് നിര്‍ണായകമായ വിധി പുറപ്പെടുവിച്ചത്.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യവകാശചട്ടങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണിത്. ഈ ആക്രമണങ്ങളെ അന്താരാഷ്ട്രകോടതിയില്‍ ചോദ്യം ചെയ്യാവുന്നതാണ്-കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഇനി രാജ്യത്തുണ്ടാകില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത പാകിസ്താന്‍ സൈന്യത്തിന്റെതാണ്.

കൂടാതെ ഇത്തരം ആക്രമണങ്ങള്‍ക്കെതിരേ എത്രയും വേഗം പ്രതികരിക്കാന്‍ പാകിസ്താന്‍ വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്രസഭയില്‍ ഇതുസംബന്ധിച്ച് പ്രമേയം കൊണ്ടു വരേണ്ടതുണ്ട്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് അമേരിക്ക നടത്തികൊണ്ടിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

English summary
US drone strikes illegal, they can be shot down, Says Peshawar Hight Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X