നിയമം കപിലിനും റയില്‍വേ ജോഷിക്കും

പാര്‍ട്ടി അദ്ധ്യക്ഷ സോണിയഗാന്ധിയുടെ വസതിയില്‍ മന്ത്രിസഭ പുന:സംഘടനയുടെ പശ്ചാത്തലത്തില്‍ നടന്ന കോണ്‍ഗ്രസ്സ് നേതൃത്വയോഗമാണ് മന്ത്രിമാരെ തീരുമാനിച്ചത്.
വെള്ളിയാഴ്ച സോണിയ ഗാന്ധയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനോടും നിയമ മന്ത്രി അശ്വനി കുമാറിനോടും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജി ആവശ്യപ്പെടുകയായിരുന്നു. രാത്രി ഒമ്പതുമിയോടെ തന്നെ പ്രധാന മന്ത്രിയുടെ വസതിയില്‍ സന്ദര്‍ശിച്ച് മന്ത്രിമാര്‍ രാജി നല്‍കുകയും ചെയ്തു.
ഉന്നത പദവികള്‍ക്കായി അനന്തരവന്‍ വിജയ് സിംഗ്ല കോടികള്‍ കൈക്കുലി വാങ്ങിയതാണ് പവന്‍ കുമാറിന് വിനയായത്. കല്‍ക്കരിപ്പാടം കുംഭകോണത്തെ കുറിച്ച് അന്വേഷിച്ച് സിബിഐ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ നടത്തിയത് അശ്വനി കുമാറിനെയും കുടുക്കി.












Click it and Unblock the Notifications