കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമം കപിലിനും റയില്‍വേ ജോഷിക്കും

  • By Aswathi
Google Oneindia Malayalam News

Kapil Sibal and CP Joshi
ദില്ലി: അഴിമതി ആരോപണത്തെ തുടര്‍ന്ന് അശ്വനി കുമാറിനും പവന്‍ കുമാര്‍ ബന്‍സലിനും രാജിവയ്‌ക്കേണ്ടി വന്നു. ഈ സാഹചര്യത്തില്‍ മന്ത്രി സഭ നിലനിര്‍ത്താന്‍ കപില്‍ സിബലിന് നിയമ വകുപ്പിന്റെയും സിപി ജോഷിക്ക് റെയില്‍വേ വകുപ്പിന്റെയും അധികച്ചുമതല നല്‍കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വയോഗം തീരുമാനമായി.

പാര്‍ട്ടി അദ്ധ്യക്ഷ സോണിയഗാന്ധിയുടെ വസതിയില്‍ മന്ത്രിസഭ പുന:സംഘടനയുടെ പശ്ചാത്തലത്തില്‍ നടന്ന കോണ്‍ഗ്രസ്സ് നേതൃത്വയോഗമാണ് മന്ത്രിമാരെ തീരുമാനിച്ചത്.

വെള്ളിയാഴ്ച സോണിയ ഗാന്ധയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനോടും നിയമ മന്ത്രി അശ്വനി കുമാറിനോടും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജി ആവശ്യപ്പെടുകയായിരുന്നു. രാത്രി ഒമ്പതുമിയോടെ തന്നെ പ്രധാന മന്ത്രിയുടെ വസതിയില്‍ സന്ദര്‍ശിച്ച് മന്ത്രിമാര്‍ രാജി നല്‍കുകയും ചെയ്തു.

ഉന്നത പദവികള്‍ക്കായി അനന്തരവന്‍ വിജയ് സിംഗ്ല കോടികള്‍ കൈക്കുലി വാങ്ങിയതാണ് പവന്‍ കുമാറിന് വിനയായത്. കല്‍ക്കരിപ്പാടം കുംഭകോണത്തെ കുറിച്ച് അന്വേഷിച്ച് സിബിഐ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ നടത്തിയത് അശ്വനി കുമാറിനെയും കുടുക്കി.

English summary
Additional charge to Kapil Sibal and CP Joshi in union ministry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X