നാലുവയസ്സുള്ള മകളെ കൊന്ന് മുറിയില്‍ കുഴിച്ചിട്ടു

മകളെ കൊലപ്പെടുത്തിയ ശേഷം ഇവര്‍ ആത്മഹത്യ ചെയ്യാന്‍ നാലുതവണ ശ്രമം നടത്തിയതായി പോലീസ് അറിയിച്ചു. ആത്മഹത്യാ ശ്രമത്തിനിടെ പരിക്കേറ്റ ഇവരെ ദയാനന്ദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപിപ്പിച്ചിരിക്കുകയാണ്.
ഇവരുടെ മുറിയില്‍ നിന്നും വെള്ളിയാഴ്ചയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. എന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന് വ്യക്തമല്ല. ഭര്‍ത്താവുമായി പിണങ്ങിയ കൗര്‍ മകളുമായി ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
നാലുവയസ്സുകാരിയായ ജാസ്മാരയാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടായിത്തുടങ്ങിയപ്പോള്‍ അയല്‍ക്കാരാണ് പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് പോലീസ് കൗറിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. അഴുകിയ നിലയിലാണ് കുഞ്ഞിന്റെ ശവശരീരം പോലീസ് കണ്ടെടുത്തത്. മൂന്നാഴ്ചയെങ്കിലും പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications