കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎയുടെ കറുത്തവെള്ളി, രണ്ടു മന്ത്രിമാര്‍ പുറത്ത്

Google Oneindia Malayalam News

ദില്ലി: ഒടുവില്‍ കുറ്റാരോപിതരായ രണ്ടു മന്ത്രിമാരെ മാറ്റാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായി. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനോടും നിയമമന്ത്രി അശ്വനി കുമാറിനോടും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജി ആവശ്യപ്പെടുകയായിരുന്നു.

അഴിമതി ആരോപണത്തെ തുടര്‍ന്ന് രണ്ട് കേന്ദ്രമന്ത്രിമാരെ ഒരൊറ്റ ദിവസം ഒഴിവാക്കുന്നത് ഇത് ആദ്യമായിട്ടായിരിക്കും. ഉന്നത പദവികള്‍ക്കായി അനന്തരവന്‍ വിജയ് സിംഗ്ലകള്‍ കോടികള്‍ കൈക്കൂലി വാങ്ങിയെന്ന റിപ്പോര്‍ട്ടുകളാണ് ബന്‍സലിന് വിനയായത്. അന്വേഷണം തുടങ്ങിയ സിബിഐ താമസിയാതെ മന്ത്രിയുടെ പങ്കും വെളിച്ചത്തുകൊണ്ടു വരുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നുണ്ട്.

Bansal-Ashwani Kumar

കല്‍ക്കരിപ്പാടം കുംഭകോണത്തെ കുറിച്ച് അന്വേഷിച്ച സിബിഐ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്തിയതാണ് നിയമമന്ത്രിയെ കുടുക്കിയത്. സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് വിധേയനായ അശ്വനി കുമാറിനെ സംരക്ഷിയ്ക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അവസാനഘട്ടം വരെ ശ്രമിച്ചിരുന്നു. നിയമമന്ത്രാലയത്തില്‍ നിന്നു മാറ്റി റെയില്‍വേ മന്ത്രിയാക്കുന്നതിനെ കുറിച്ചുവരെ ഗൗരവമമായി ആലോചിച്ചിരുന്നു.

രണ്ടു മന്ത്രിമാരും രാജിവെച്ചതോടെ പ്രതിപക്ഷത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇനി പ്രധാനമന്ത്രിയിലേക്ക് തിരിയും. കല്‍ക്കരി പാടം കുംഭകോണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് കാര്യമായ പങ്കുണ്ടെന്ന അന്വേഷണ റിപ്പോര്‍ട്ടിലാണ് തിരുത്തലുകള്‍ വരുത്തിയത്. ഇനി മന്‍മോഹന്‍ സിങിന്റെ രാജിക്കായിരിക്കും മുറവിളിയുയരുകയെന്ന കാര്യത്തില്‍ സംശയമില്ല.

English summary
Railway Minster Pawan Bansal, Law Minster Ashwani Kumar dropped from the Cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X