വിഎസ്സിന്റെ സ്റ്റാഫംഗങ്ങള്‍ക്കെതിരെ നടപടിയുറപ്പായി

മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് പരാതി. സംസ്ഥാന കമ്മിറ്റിയുടെ പുറത്താക്കല്‍ നടപടിക്കാണ് കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കുക. സ്റ്റാഫംഗങ്ങള്‍ നല്‍കിയ പരാതിയും കേന്ദ്ര കമ്മിറ്റി പരിഗണിക്കും. വാര്‍ത്ത ചോര്‍ത്തി നല്‍കുന്നവര്‍ പാര്‍ട്ടിയില്‍ ഇപ്പഴും ഉണ്ടെന്നും തങ്ങള്‍ക്കെതിരെയുള്ള നടപടിയിലൂടെ വിഎസ്സിനെയാണ് ഔദ്യോഗിക വിഭാഗം ലക്ഷ്യമിടുന്നത് എന്നും കാണിച്ച് സ്റ്റാഫംഗങ്ങള്‍ കേന്ദ്ര കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു.
പാര്‍ട്ടി വാര്‍ത്തകള്‍ ചോര്‍ത്തുന്നു എന്ന പേരില്‍ ദേശാഭിമാനി എഡിറ്റര്‍ മാധവിക്കുട്ടി ചാനല്‍ ചര്‍ച്ചകളിനൂടെ തങ്ങളെ അപമാനിക്കാന്‍ ശ്രമം നടത്തുന്നു എന്നു പറഞ്ഞ സ്റ്റാഫംഗങ്ങള്‍ പോളിറ്റ്ബ്യൂറോയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം വിഎസ്‌ന് എതിരെയുള്ള തീരുമാനം ശനിയാഴ്ച ചേരുന്ന പോളിറ്റ്ബ്യൂറോയില്‍ ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications