കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ജനസംഖ്യാ വളര്‍ച്ചനിരക്ക് കുറയുന്നു

  • By Aswathi
Google Oneindia Malayalam News

Population
തൃശ്ശൂര്‍: കേരളത്തില്‍ ജനസംഖ്യാ വളര്‍ച്ച നിരക്ക് കുറയുന്നു. 1991-2001 വര്‍ഷത്തെ സെന്‍സസ് പ്രകാരം 9.45 ശതമാനമുണ്ടായിരുന്ന ജനസംഖ്യ വളര്‍ച്ചാ നിരക്ക് 2001-2011 ല്‍ 4.9 ശതമാനമായി കുറഞ്ഞു. 2011 ലെ സെന്‍സസ് അനുസരിച്ച് 3,3406061 ആണ് കേരളത്തിലെ ആകെ ജനസംഖ്യ.

പുതിയ സെന്‍സസ് കണക്കനുസരിച്ച് 17378649 സ്ത്രീകളും 16207412 പുരുഷന്മാരുമാണ് കേരളത്തിലുള്ളത്. ആയിരം പുരുഷന്മാര്‍ക്ക് 1084 സ്ത്രീകള്‍ എന്നതാണ് സ്ത്രീ-പുരുഷ അനുപാതം. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല മലപ്പുറവും കുറവ് വയനാടുമാണ്. മലപ്പുറം ജില്ലയില്‍ 13.45 ശതമാനമാണ് വളര്‍ച്ചാ നിരക്ക്. ഇടുക്കിയിലും പത്തനംതിട്ടയിലും ജനസംഖ്യ കുറവുണ്ടെന്ന കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ജന സാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററില്‍ 860 എന്നതാണ്. ജനസാന്ദ്രത ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്തും കുറവ് ഇടുക്കിയിലുമാണ്. ആകെ ജനസംഖ്യയില്‍ 52.3 ശതമാനം പേര്‍ ഗ്രാമവാസികളും 47.7 ശതമാനം പേര്‍ നഗര വാസികളുമാണ്. 34.78 ശതമാനം പേര്‍ ജോലി ചെയ്യുന്നതില്‍ 18.23 ശതമാനവും സ്ത്രീകളാണ്. 94 ശതമാനം സാക്ഷരതയും കേരളം നേടിയതായി സെന്‍സസില്‍ പറയുന്നു.

3039573 പട്ടികജാതിയില്‍പ്പെട്ടവരും 484839 പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരും കേരളത്തിലുണ്ട്. ആറുവയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണത്തിലും കുറവുള്ളതായി സെല്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Kerala population rate become decreasing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X