കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോക്കിന്‍കുഴലില്‍ പാകിസ്ഥാന്‍ വോട്ടെടുപ്പ്

Google Oneindia Malayalam News

pakistan
ഇസ്‌ലാമബാദ്: അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കുമിടയില്‍ അയല്‍രാജ്യമായ പാകിസ്ഥാനില്‍ ശനിയാഴ്ച പൊതുതിരഞ്ഞെടുപ്പ് നടക്കുന്നു. ജനാധിപത്യത്തിന് തീവ്രവാദത്തോട് പൊരുതി ജയിക്കാനാകുമോ എന്ന ആശങ്കയിലാണ് തിരഞ്ഞെടുപ്പ് മേധാവികളടക്കമുള്ള അധികൃതര്‍. പാകിസ്ഥാന്‍ താലിബാന്‍ അടക്കമുള്ള ഭീകരസംഘടനകള്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കില്ലെന്ന് വാശിപിടിക്കുന്ന തീവ്രവാദ സംഘടനകളുമായി ചര്‍ച്ച നടത്തണമെന്ന് മുന്‍ ക്രിക്കറ്റ് താരവും തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാനും നവാസ് ഷെരീഫും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രചാരണത്തിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ ഇമ്രാന്‍ ആശുപത്രിയിലാണ്. ഇമ്രാാന്റെ തെഹ്‌രിക് ഇ ഇന്‍സാഫും നവാസ് ഷെരീഫിന്റെ പി എം എല്ലുമാണ് ജയസാധ്യതയില്‍ മുന്നില്‍.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അക്രമികള്‍ നടത്തിയ സ്‌ഫോടനങ്ങള്‍ പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. പാര്‍ട്ടി ഓഫീസുകളിലും തിരഞ്ഞെടുപ്പ് റാലികളിുലുമാണ് ഏറെ അക്രമങ്ങള്‍ നടന്നത്. നീണ്ട വിദേശവാസത്തിന് ശേഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മടങ്ങിയെത്തിയ പര്‍വ്വേസ് മുഷറഫിനെ കോടതി തന്നെ വിലക്കിയിരുന്നു. മുന്‍ പ്രസിഡണ്ട് കൂടിയായ മുഷറഫ് ഇപ്പോള്‍ ജയിലിലാണ്.

എഴുപതിനായിരം സൈനികരെയാണ് തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. അന്‍പത് ഹെലികോപ്റ്ററും പതിനായിരക്കണക്കിന് സുരക്ഷാ ഭടന്മാര്‍ വേറെയും. ജനാധിപത്യം ഇസ്ലാം മതത്തിന്റെ വിശ്വാസത്തിന് വിരുദ്ധമാണെന്നും അതുകൊണ്ട് തിരഞ്ഞെടുപ്പുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് തീവ്രവാദികളുടെ വാദം.

English summary
Despite Taliban attack and threat polling began in Pakistan,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X