കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഗിങ് സഹിക്കാനാകാതെ 19കാരന്‍ ആത്മഹത്യ ചെയ്തു

Google Oneindia Malayalam News

Blood
മുംബൈ: രണ്ടു വിദ്യാര്‍ത്ഥികള്‍ നിരന്തരം റാഗ്ഗിങ് നടത്തുന്നതിന്റെ സമ്മര്‍ദ്ദം സഹിക്കാനാകാതെ 19കാരന്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. നേവി മുംബൈ എന്‍ജിനീയറിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ നിതിന്‍ ബാലു പഡല്‍ക്കറാണ് ഇത്തരത്തില്‍ ജീവനൊടുക്കിയത്. ആത്മഹത്യാ കുറിപ്പില്‍ ശല്യക്കാരായ രണ്ട് വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാമറാവു അദിക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്യൂണിക്കേഷന്‍ കോഴ്‌സിനാണ് നിതിന്‍ പഠിച്ചിരുന്നത്. റാഗിങിനെതിരേ മഹാരാഷ്ട്രയില്‍ വളരെ ശക്തമായ നിയമം നിലനില്‍ക്കുന്നുണ്ട്. സംസ്ഥാന ഗവണ്‍മെന്റും യൂനിവേഴ്‌സിറ്റിയും സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പഠിയ്ക്കാന്‍ വളരെ മിടുക്കനായിരുന്നു.

കൂടെ പഠിയ്ക്കുന്ന രണ്ടു പേര്‍ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് ആള്‍ മാനസികമായി ഏറെ തളര്‍ന്ന അവസ്ഥയിലായിരുന്നുവെന്ന് വീട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. കോളജ് അധികൃതര്‍ക്ക് പരാതി കൊടുക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും നിതിന്‍ നിരുത്സാഹപ്പെടുത്തിയതിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.

തിങ്കളാഴ്ച കുറ്റാരോപിതരായ രണ്ടു പേരെയും പോലിസ് ചോദ്യം ചെയ്യും. റാഗ്ഗിങ് ആരോപണം തെളിയിക്കപ്പെടുകയാണെങ്കില്‍ ആന്റി റാഗ്ഗിങ് ആക്ട് പ്രകാരം രണ്ടു പേര്‍ക്കുമെതിരേ കേസെടുക്കും-കല്യാണ്‍ ജിആര്‍പി പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് ജി നിര്‍മല്‍ അറിയിച്ചു.

English summary
A second-year student of a Navi Mumbai college killed himself on Friday by jumping in front of a local train, allegedly because he was being ragged by two of his fellow students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X