രണ്ടാനച്ഛന്‍ മകളെ വിവാഹം കഴിച്ചു
ഗുര്‍ദാസ്പുര്‍: ആധാര്‍ കാര്‍ഡ് എടുക്കാനെന്ന വ്യാജേന പ്രായപൂര്‍ത്തിയാകാത്ത മകളെ കൊണ്ടു പോയി ബലം പ്രയോഗിച്ച് വിവാഹം കഴിച്ച ഭര്‍ത്താവിനെതിരേ പരാതിയുമായി സ്ത്രീ പോലിസ് സ്‌റ്റേഷനില്‍. പഞ്ചാബിലെ ഗുര്‍ദാസ്പൂരിലാണ് സംഭവം. പരാതിയെ തുടര്‍ന്ന് പ്രദീപ് മാലിക് എന്നയാളുടെ ഷഹ്‌സാദ കോളനിയിലുള്ള വീട്ടില്‍ പോലിസ് റെയ്ഡ് നടത്തി പെണ്‍കുട്ടിയെ മോചിപ്പിച്ചു.
പോലിസ് എത്തിയതോടെ പ്രദീപ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരേ തട്ടികൊണ്ടു പോകല്‍ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. കുട്ടിയെ ബലാത്സംഗം ചെയ്തിട്ടുണ്ടോയെന്നറിയാന്‍ വൈദ്യ പരിശോധന നടത്തിയിരുന്നു. മെയ് അഞ്ചിനാണ് ആധാര്‍ കാര്‍ഡ് എടുക്കാനാണെന്നും പറഞ്ഞ് പ്രദീപ് കുട്ടിയെയും കൊണ്ട് ജമ്മുവിലേക്ക് പോയത്.
എന്നാല്‍ ആധാര്‍ കാര്‍ഡ് എടുക്കുന്നതിനു പകരം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനുശേഷം തിരിച്ചെത്തുകയാണ് ഇയാള്‍ ചെയ്തത്. വാര്‍ത്തയറിഞ്ഞ കുട്ടിയുടെ മാതാവ് പരാതി നല്‍കുകയായിരുന്നു. കുട്ടി പോലിസിനു നല്‍കിയ മൊഴിയില്‍ രണ്ടാനച്ഛന്‍ ബലം പ്രയോഗിച്ച് വിവാഹം കഴിച്ചതായി ആരോപിക്കുന്നുണ്ട്.
എന്നാല്‍ ഇയാള്‍ക്ക് ലൈംഗിക അതിക്രമങ്ങള്‍ നടത്താനുള്ള സാവകാശം ലഭിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞിട്ടില്ല.












Click it and Unblock the Notifications