80കാരിയെ ബലാത്സംഗം ചെയ്തു
സേലം: എണ്‍പതുകാരിയായ വൃദ്ധയെ 41കാരന്‍ മൃഗീയമായി ബലാത്സംഗം ചെയ്തതായി പരാതി. തമിഴ്‌നാട്ടിലെ സേലത്തിനടുത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വൃദ്ധ ഗവണ്‍മെന്റ് മോഹന്‍ കുമാരമംഗലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കേസുമായി ബന്ധപ്പെട്ട് വെപ്പിലെകുട്ടെ സ്വദേശിയായ പച്ചക്കറി കച്ചവടക്കാരന്‍ എസ് പളനിവേലിനെ പോലിസ് അറസ്റ്റ് ചെയ്തു. മല്ലിയക്കരൈ ഗ്രാമത്തിലെ ഗോപാലപുരം പ്രദേശത്താണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീട്ടില്‍ ഇയാള്‍ അതിക്രമിച്ചു കയറുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയ ഇയാള്‍ വെള്ളം ചോദിച്ചു. മദ്യപിച്ചെത്തിയ പളനിവേലിനെ സ്ത്രീ ശകാരിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം. പച്ചക്കറി വില്‍ക്കാന്‍ പതിവായെത്തുന്നയാളാണ് പളനിവേല്‍. വൃദ്ധയുടെ കരച്ചില്‍ കേടി ഓടിക്കൂടിയ അയല്‍വാസികള്‍ ഇയാളെ പിടികൂടി പോലിസിലേല്‍പ്പിച്ചു. രണ്ടു വിവാഹം കഴിച്ച പളനിവേലിന് നാലു മക്കളുണ്ട്.












Click it and Unblock the Notifications