Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ്സിനെതിരെയുള്ള നടപടി പിബി തീരുമാനിക്കും

VS Achuthanandan
ദില്ലി: വിഎസ് അച്യുതാനന്ദനെ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം എന്ന സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദത്തിന് ഞായറാഴ്ച ചേരുന്ന സിപിഎം കേന്ദ്രക്കമ്മിറ്റി ഉത്തരം നല്‍കും. വിഎസ്സിന്റ സ്റ്റാഫംഗങ്ങള്‍ക്കെതിരെയുള്ള അച്ചടക്ക നടപടിക്ക് അംഗീകാരം നല്‍കുന്നതോടൊപ്പം വിഎസ്സിനെതിരെയുള്ള പ്രമേയവും നടപടിയും പരിഗണിക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ ആവശ്യം.

ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് വിഎസ്സിനെതിരെയുള്ള പ്രമേയം സംസ്ഥാനക്കമ്മിറ്റി കേന്ദ്രക്കമ്മിറ്റിയില്‍ അവതരിപ്പിച്ചെന്നാണ് സൂചന. കേന്ദ്രക്കമ്മിറ്റിക്കുള്ള പ്രതികരണം ചോദിച്ചപ്പോള്‍ എല്ലാം ജനറല്‍ സെക്രട്ടറി പറയുമെന്നായിരുന്നു വിഎസ്സിന്റെ മറുപടി. വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കാന്‍ മാധ്യമങ്ങള്‍ക്ക് അവസരം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സംസ്ഥാനസമിതി പരിഗണിച്ച പി കരുണാകരന്‍ റിപ്പോര്‍ട്ടിനെതിരെയും വാര്‍ത്ത ചോര്‍ത്തിയതിന്റെ പേരില്‍ തന്റെ വിശ്വസ്തര്‍ക്കെതിരെയുള്ള നടപടി ഏകപക്ഷീയമാണെന്നും കാണിച്ച് വിഎസ്സ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. ടിപി വധത്തില്‍ പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദുരീകരിക്കാന്‍ പാര്‍ട്ടി എന്ത് നടപടി എടുത്തെന്നും അദ്ദേഹം ചോദിച്ചു.

താന്‍ പങ്കെടുക്കാത്ത യോഗങ്ങളുടെയും വാര്‍ത്തകള്‍ ചോര്‍ന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് പങ്കുണ്ടെന്നും വിഎസ്സ ആരോപിക്കുന്നു. വിഎസ്സിനെതിരെയുള്ള പ്രമേയം ആരെങ്കിലും ഉന്നയിച്ചാല്‍ മാത്രം ചര്‍ച്ച ചെയ്യും എന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+