മോഡി ആരാധകര്‍ക്കായി ടിഷര്‍ട്ട് വരുന്നു
അഹമ്മദാബാദ്: സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെയും മാധ്യമങ്ങളെയും പരസ്യസാധ്യതകളെയും സമര്‍ത്ഥമായി ഉപയോഗിക്കാന്‍ അറിയുന്ന നേതാവ് ആരാണെന്ന് ചോദിച്ചാല്‍ അധികമൊന്നും ആലോചിക്കാതെ ഉത്തരം പറയാന്‍ സാധിക്കും. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി.
മോഡിയുടെ ജീവിതം അടിസ്ഥാനമാക്കി 40 പേജുള്ള കോമിക് ബുക് പ്രസിദ്ധീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിനു തൊട്ടുപിറകെ മോഡി ടീ ഷര്‍ട്ടുകളും ഡൗണ്‍ ലോഡ് ചെയ്യാവുന്ന പാട്ടുകളും മാര്‍ക്കറ്റിലെത്തുന്നു.
മോഡിഫൈയിങ്ഇന്ത്യ(modifyingindia.com) എന്ന വെബ്‌സൈറ്റിലൂടെയാണ് ഈ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മോഡിയുടെ ആശയങ്ങളും നേട്ടങ്ങളും ജനങ്ങളിലെത്തിക്കുകയാണ് ഈ ടീമിന്റെ ലക്ഷ്യം. ബിജെപി യുവനേതാവ് തേജീന്ദര്‍ പാല്‍ സിങ് ബഗ്ഗയാണ് ഈ ദൗത്യത്തിനു പിന്നില്‍.

കോമിക് ബുക്കിന്റെ വില 50 രൂപയാണ്. മോഡിയുടെ ആപ്തവാക്യത്തോടുകൂടിയാണ് ടീ ഷര്‍ട്ടുകള്‍ വിപണിയിലെത്തുക. വില 195 രൂപയാണ്. 'ആദ്യം ഇന്ത്യ. അതിനു ശേഷം മറ്റെന്തും' എന്ന സെക്കുലറിസത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടാണ് മോഡിയുടെ ടീ ഷര്‍ട്ടില്‍ പതിച്ചിരിക്കുന്നത്. മോഡി ഗാനങ്ങള്‍ മെയ് 20 മുതല്‍ 25 വരെ സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്.












Click it and Unblock the Notifications