വിഎസ്സ് പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരും

ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റ അന്വേഷണം പാര്‍ട്ടി പൂര്‍ത്തിയാക്കിയെന്നും കോടതി നടപടികള്‍ തുടരുന്നതിനാല്‍ വിവരങ്ങള്‍ പുറത്തു വിടില്ലെന്നും കാരാട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു. സംഘടനാ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും കാരാട്ട് വ്യക്തമാക്കി. വിഎസ്സിന്റെ സ്റ്റാഫംഗങ്ങളെ പുറത്താക്കിയ വിഷയത്തില്‍, സ്റ്റാഫംഗങ്ങളെ നിയോഗിച്ചതും പാര്‍ട്ടിയാണെന്ന് പ്രകാശ് കാര്‍ട്ട് പ്രതികരിച്ചു. കേരളത്തില്‍ സിപിഎം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച നടന്ന പിബി കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ തിങ്കളാഴ്ച പത്രസമ്മേളനത്തില്‍ പറയുകയായിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം പുറത്തിറങ്ങിയ വിഎസ്സും പിണറായിയും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് എല്ലാം ജനറല്‍ സെക്രട്ടറി പറയും എന്നയിരുന്നു പ്രതികരിച്ചത്.












Click it and Unblock the Notifications