കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിമെയില്‍ തകര്‍ച്ചയിലേക്കോ?

Google Oneindia Malayalam News

Gmail Down
ദില്ലി: ഇമെയിലിന്റെ പര്യായമായി മാറിയ ജിമെയില്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയാണോ? കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ മൂന്നു തവണയാണ് ജിമെയില്‍ ഡൗണ്‍ ആയത്. സെര്‍വറുമായുള്ള വിനിമയത്തില്‍ തകരാറ് വരുമ്പോള്‍ ദൃശ്യമാകുന്ന 502 എന്ന എറര്‍ കോഡാണ് പല ഉപഭോക്താക്കള്‍ക്കും ലഭിച്ചത്. 'സെര്‍വര്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നില്ല. 30 സെക്കന്റുകള്‍ക്കു ശേഷം ശ്രമിക്കുക' എന്ന സന്ദേശമാണ് കാണിയ്ക്കുന്നത്.

മെയ് രണ്ടിനാണ് ഇത്തരത്തിലുള്ള ഡൗണ്‍ ടൈം ആദ്യമായി അനുഭവപ്പെട്ടത്. തൊട്ടുപിറകെ മെയ് എട്ടിനും ഈ തകരാറ് സംഭവിച്ചു. കൂടുതല്‍ ഉപഭോക്താക്കളെ കൈകാര്യം ചെയ്യുന്നത് ജിമെയിലിന്റെ ഗുണമേന്മ കുറയ്ക്കുന്നുണ്ടെന്ന പരാതി നേരത്തെ തന്നെയുണ്ട്. പലരും മൈക്രോസോഫ്റ്റിന്റെ പുതിയ ഇമെയില്‍ പ്ലാറ്റ്‌ഫോമായ ഔട്ട്‌ലുക്കിലേക്ക് മാറി കഴിഞ്ഞു. പഴയ ഹോട്ട്‌മെയിലാണ് പുതിയ ഔട്ട്‌ലുക്ക്.

എല്ലാ കാര്യങ്ങളും ജിമെയിലില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പാണ് ഇത്തരം വാര്‍ത്തകള്‍. പ്രധാനപ്പെട്ട ഇമെയിലുകള്‍ മറ്റൊരു സേവനദാതാവിന്റെ മെയിലിലേക്ക് കൂടി ഫോര്‍വേര്‍ഡ് ചെയ്യാവുന്നതാണ്. ഇതിനായി അണ്‍ലിമിറ്റഡ് സ്‌പേസ് വാഗ്ദാനം ചെയ്യുന്ന എക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. അല്ലെങ്കില്‍ തണ്ടര്‍ ബേര്‍ഡ് പോലുള്ള സേവനത്തിലൂടെ ഇമെയില്‍ ബാക്ക് അപ് എടുത്ത് പെന്‍ഡ്രൈവിലോ ഹാര്‍ഡ് ഡ്രൈവിലോ സൂക്ഷിച്ചുവെയ്ക്കുന്നതും നല്ലതാണ്.

English summary
For at least the third time in 11 days, Google's Gmail users have encountered 502 errors while trying to access their emails
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X