Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓടുന്ന ട്രെയിനില്‍ ഒമ്പതുകാരിയെ പീഡിപ്പിച്ചു

child abuse
വഡോദര: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വെച്ച് ഒമ്പതുകാരിയെ പീഡിപ്പിച്ചു. മുംബൈയില്‍ നിന്നും ഇന്‍ഡോറിലേക്ക് പോകുകയായിരുന്ന അവന്തിക എക്‌സ്പ്രസിലാണ് സംഭവം. ബറൂച്ചില്‍ നിന്നും മാതാപിതാക്കളുമൊന്നിച്ച് ഉജ്ജയിനിയിലേക്ക് പോകുകായിരുന്നു പീഡനത്തിന് ഇരയായ പെണ്‍കുട്ടി. കുട്ടിയെ പീഡിപ്പിച്ച 22 കാരനായ ജിതേന്ദ്ര ഷെഖാവതിനെ ട്രെയിന്‍ യാത്രക്കാര്‍ അടിച്ച് അവശനാക്കി. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സൗരാഷ്ട്ര മെയിലില്‍ യാത്രചെയ്യുകയായിരുന്ന ജിതേന്ദ്ര വെള്ളം കുടിക്കാനായി ബറൂച്ച് സ്‌റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ ഇറങ്ങിയപ്പോള്‍ ട്രെയിന്‍ വിട്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ അവന്തിക എക്‌സ്പ്രസില്‍ കയറി. മാതാപിതാക്കള്‍ക്കൊപ്പം എസ് 10 കോച്ചിലായിരുന്നു പെണ്‍കുട്ടി.

ബറൂച്ചില്‍ നിന്നും ഇയാല്‍ ട്രെയിനില്‍ കയറുന്നത് താന്‍ കണ്ടിരുന്നു എന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. രാത്രി 1 മണിവരെ താന്‍ ഉറങ്ങിയിരുന്നില്ല. ഇടയ്ക്ക് ഉറങ്ങിപ്പോയ താന്‍ മകളുടെ കരച്ചില്‍ കേട്ടാണ് ഉണര്‍ന്നത്. മുകളിലെ ബര്‍ത്തില്‍ ഉറങ്ങുകയായിരുന്ന മകളുടെ അടുത്തിരിക്കുകയായിരുന്നു ഇയാള്‍. ഉടന്‍ തന്നെ ചങ്ങല വലിച്ച് താന്‍ ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു എന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

സഹയാത്രികര്‍ ഓടിക്കൂടുന്നതിനുമുന്‍പേ ബര്‍ത്തില്‍ നിന്നും ഇറങ്ങിയോടിയ ഇയാള്‍ ബാത്ത്‌റൂമില്‍ കയറി അകത്തുനിന്നും കതകടയ്ക്കുകയായിരുന്നു. മറ്റൊരു ബര്‍ത്തില്‍ ഉറങ്ങുകയായിരുന്നു പെണ്‍കുട്ടിയുടെ അച്ഛന്‍. തുടര്‍ന്ന ജിതേന്ദ്രയെ മറ്റ് യാത്രികര്‍ പിടികൂടി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+