Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപരസ്യം; ഐപിഎല്‍ ബാംഗ്ലൂര്‍ ടീമിനെതിരെ പരാതി

ബാംഗ്ലൂര്‍: ടീം ജേഴ്‌സിയില്‍ മദ്യത്തിന്റെ പരസ്യം കൊടുത്തതിന് ഐ പി എല്‍ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ പരാതി. മദ്യരാജാവ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള ടീമാണ് ബാംഗ്ലൂര്‍. ടീം ജഴ്‌സിയില്‍ മദ്യത്തിന്റെ പേര് കൊടുത്തു എന്നതാണ് പരാതിക്ക് കാരണം. ദില്ലി ആസ്ഥാനമായുള്ള എന്‍ ജി ഒ ആണ് പരാതി നല്‍കിയത്. വാര്‍ത്താ വിനിമയ മന്ത്രാലയത്തിനാണ് ഇത് സംബന്ധിച്ച പരാതി പോയിട്ടുള്ളത്.

കളിക്കാരും ടീം സ്റ്റാഫും അംപയര്‍മാര്‍ പോലും റോയല്‍ ചാലഞ്ചേഴ്‌സ് എന്നെഴുതിയ ജേഴ്‌സിയാണ് ധരിക്കുന്നത്. ജേഴ്‌സിയുടെ മുന്നിലും പിന്നിലും ഇത് എഴുതിച്ചേര്‍ത്തിട്ടുണ്ട്. വലതുകൈയ്യുടെ തോളില്‍ വോഡ്ക ബ്രാന്‍ഡിന്റെ പേരും ടീം ജഴ്‌സിയിലുണ്ട് എന്നും പരാതിയില്‍ പറയുന്നു. മദ്യത്തിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും പരസ്യം കോടതി നിയമം മൂലം തടഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് പരാതി.

rcb

നേരിട്ട് മദ്യത്തിന്റെ പരസ്യം കൊടുക്കാതെ സോഡ, കുപ്പിവെള്ളം പോലെയുള്ള സാധനങ്ങള്‍ക്ക് മദ്യത്തിന്റെ പേരിട്ട് അവ പ്രചരിപ്പിക്കുന്ന സറോഗേറ്റ് പരസ്യമാര്‍ഗങ്ങള്‍ വമ്പന്‍ കമ്പനികള്‍ സ്വീകരിക്കാറുണ്ട്. മക്‌ഡോണാള്‍ഡ്‌സിന്റെ സോഡയും കിംഗ്ഫിഷറിന്റെ കുപ്പിവെള്ളവും ഇത്തരം പരസ്യങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.

എന്നാല്‍ റോയല്‍ ചാലഞ്ചേഴ്‌സ് അധികൃതര്‍ പരാതിയോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. മദ്യത്തിന്റെയല്ല മറിച്ച് സ്വന്തം ടീമിന്റെ പേരാണ് പരസ്യപ്പെടുത്തുന്നത് എന്നായിരുന്നു നേരത്തെ ഇത് സംബന്ധിച്ച പരാതി ഉയര്‍ന്നപ്പോള്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ വാദം. ഐ പി എല്ലിലെ മുന്‍നിര ടീമുകളിലൊന്നാണ് വിരാട് കോലിയും ക്രിസ് ഗെയിലും മറ്റും അണിനിരക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+