പോലീസ് സ്‌റ്റേഷനില്‍ സ്ത്രീകളുടെ അടിപിടി

സഹിയാബാദ് പോലീസ് സ്‌റ്റേഷനിലാണ് സംഭവം ഉണ്ടായത്. പെണ്‍കുട്ടിയ അടിച്ചത് ഒരു സ്ത്രീയാണെന്നും ഇവര്‍ പോലീസ് യൂണിഫോമില്‍ ആയിരുന്നില്ലെന്നും വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അടിക്കുക മാത്രമല്ല തന്നെ ചീത്തവിളിക്കുകയും ചെയ്തതുകൊണ്ടാണ് തിരിച്ച് അടിച്ചതെന്നാണ് പെണ്‍കുട്ടിയുടെ വാദം.
പോലീസ് തന്നോട് മാന്യതയില്ലാതെ പെരുമാറി എന്ന് പെണ്‍കുട്ടി പറഞ്ഞു. അവര്‍ എന്നെ വേശ്യ എന്ന് വിളിച്ചു. ഞാനൊരു വേശ്യയല്ല. എന്നെ അനാവശ്യം പറയാന്‍ ആര്‍ക്കും അവകാശമില്ല. അമാന്യമായി തന്നോട് സംസാരിച്ചാല്‍ തനിക്ക് എതിര്‍ക്കാനും തിരിച്ചുപറയാനുമുള്ള അവകാശം ഉണ്ട് - പെണ്‍കുട്ടി പറഞ്ഞു.
ദില്ലി സ്വദേശികളായ കാമുകീ കാമുകന്മാര്‍ മദ്യപിച്ച് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാകുന്നതായി സ്‌റ്റേഷനില്‍ പരാതി കിട്ടിയതിനെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ പരിശോധനയില്‍ ഇരുവരും മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു. സ്‌റ്റേഷനില്‍ എത്തിയ ഉടനെ പെണ്‍കുട്ടി പോലീസിനു നേരെ അസഭ്യം പറയുകയായിരുന്നു. ഇരുവര്‍ക്കും എതിരായി ഐ പി സി 294 പ്രകാരം കേസെടുത്തു.












Click it and Unblock the Notifications