കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യപ്രതിജ്ഞ ചടങ്ങില്‍ മന്‍മോഹന്‍ പങ്കെടുക്കില്ല

  • By Aswathi
Google Oneindia Malayalam News

Manmohan Singh
ദില്ലി: പാക് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നിരസിച്ചു. തിങ്കളാഴ്ച്ചയാണ് സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു കൊണ്ട് പാക്കിസ്താന്‍ തിരഞ്ഞെടുപ്പില്‍ വിജയ്ച്ച നവാസ് ഷരീഫ് മന്‍മോഹന്‍ സിങിന് കത്തയച്ചത്.

ഇന്ത്യാ-പാക് ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അതിനു വേണ്ട ചര്‍ച്ചകള്‍ ഇരു കൂട്ടരും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലൂടെ നടത്തുമെന്നും നവാസ് ഷരീഫ് പറഞ്ഞിരുന്നു. വിജയകരമായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതിന് മന്‍മോഹന്‍സിങ് നവാസ് ഷരീഫിനെ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ക്ഷണം നിരസിച്ചു കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ വാര്‍ത്തക്കുറിപ്പില്‍ നിരസിച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ഇന്ത്യാ-പാക് അതിര്‍ത്തി തര്‍ക്കങ്ങള്‍ക്കു ശേഷം ഇരുകൂട്ടരും തമ്മില്‍ ഒരു നയതന്ത്ര ചര്‍ച്ചയ്ക്ക് മുതിരാത്തതും ഇന്ത്യയിലേക്ക് ഷരീഫിനെ ക്ഷണിച്ചു കൊണ്ടുള്ള മന്‍മോഹന്‍ സിങിന്റെ കത്തിന് ഷരീഫ് മറുപടി നല്‍കാത്തതും നിരസിക്കാനുള്ള കാരണമായി നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അടുത്തകാലത്ത് മെച്ചപ്പെട്ടിരുന്നുവെങ്കിലും പരസ്പരമുള്ള സംശയമാണ് തടസ്സമായി നില്‍ക്കുന്നത്.

English summary
PM Manmohan Singh avoided the invite of Nawas Sharif.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X