• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

നിര്‍ഭയ കേസ് ബസിന്റെ രേഖകള്‍ നശിപ്പിയ്ക്കപ്പെട്ടു

  • By Lakshmi

ദില്ലി: ദില്ലി പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായ ബസിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ വഴിമുട്ടി. കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഗതാഗത വകുപ്പ് ഓഫീസില്‍ നിന്നും ബസിനെക്കുറിച്ചുള്ള രേഖകളെല്ലാം മാറ്റിക്കഴിഞ്ഞുവെന്നും ഇതുമായി ബന്ധപ്പെട്ട ഒരു വിവരവും ഇപ്പോള്‍ കിട്ടാനില്ലെന്നുമുള്ള കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അനധികൃതമായി ദില്ലിയില്‍ സര്‍വ്വീസ് നടത്തിയിരുന്ന ചാര്‍ട്ടേഡ് ബസില്‍ വച്ചായിരുന്നു കൂട്ടമാനഭംഗം നടന്നത്. ദിനേശ് യാദവ് എന്നൊരാളാണ് ഈ ബസിന്റെ ഉടമയെന്ന് കണ്ടെത്തിയിരുന്നു. ഗതാഗതവകുപ്പിലെ ഉദ്യോഗസ്ഥര്‍തന്നെയാണ് ഇയാളെ രക്ഷപ്പെടുത്താനായി ബസിന്റെ രേഖകളെല്ലാം ഓഫീസില്‍ നിന്നും മാറ്റിയതെന്നാണ് പൊലീസ് പറയുന്നത്.

കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചില്‍ നിന്നും പലപ്പോഴായി ആര്‍ടിഒ ഓഫീസില്‍ ചെന്ന് രേഖകള്‍ ആവശ്യപ്പെട്ടുവെങ്കിലും ഒന്നും ലഭിച്ചില്ലെന്നും ആ ബസുമായി ബന്ധപ്പെട്ട രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്നാണ് മറുപടി കിട്ടിയിട്ടുള്ളതെന്നും മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത ബസാണ് അതെന്നും അതിനാല്‍ രേഖകളൊന്നും കാണാനില്ലെന്നുമാണത്രേ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

ഇത്തരത്തില്‍പ്പോയാല്‍ ബസുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ കുറ്റവാളികള്‍ക്ക് കൂട്ടുനില്‍ക്കുന്നത് നിര്‍ഭയ കേസുപോലെ സുപ്രധാനമായ ഒരു കേസിനെ ദോഷകരമായി ബാധിയ്ക്കുമെന്നും പൊലീസ് പറയുന്നു. ജോലിയില്‍ നിന്നും വിരമിച്ച മുന്‍ ട്രാഫിക്ക് ഇന്‍സ്‌പെക്ടര്‍ ജെയ് ഭഗവാനെ അറസ്റ്റുചെയ്തിട്ടുപോലും ബസുമായി ബന്ധപ്പെട്ട ഒരു വിവരവും ലഭിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ അഡീഷണല്‍ സിപി(ക്രൈം) രവീന്ദര്‍ യാദവ് പറയുന്നത് ജയ് ഭഗവാന്റെ പേരുള്‍പ്പെടെയുള്ള രേഖകള്‍ ഗതാഗത വകുപ്പിലെ കമ്പ്യൂട്ടറുകളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ കൂടുതല്‍ രേഖകള്‍ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നുമാണ്. ഒരാഴ്ച മുമ്പാണ് ജയ് ഭഗവാനെ പ്രത്യേക അന്വഷണ സംഘം കിഴക്കന്‍ ദില്ലിയിലെ വീട്ടില്‍ നിന്നും അറസ്റ്റുചെയ്തത്. മെയ് 15ന് ഇയാളുടെ ജാമ്യാപേക്ഷ കോടതി പരിഗണിയ്ക്കുന്നുണ്ട്.

സംഭവം നടന്ന 2012 ഡിസംബറിലാണ് മാള്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ നിന്നും ജയ് ഭഗവാന്‍ വിരമിച്ചത്. ബസുടമയായ ദിനേശ് യാദവിനെ ചോദ്യം ചെയ്തപ്പോള്‍ തനിയ്ക്ക് പലരുടെയും സഹായത്തോടെയാണ് ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍ ലഭിച്ചതെന്ന് അയാള്‍ പറഞ്ഞിട്ടുണ്ട്. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രകം സിങ് എന്നയാളെ പൊലീസ് അറസ്റ്റുചെയ്തത്. ഇയാളാണ് ദിനേശ് യാദവിന് വടക്കന്‍ ദില്ലിയിലെ ബുരാരിയിലുള്ള വിലാസത്തില്‍ റേഷന്‍കാര്‍ഡ് സംഘടിപ്പിച്ചു നല്‍കിയത്. ഈ റേഷന്‍ കാര്‍ഡ് ഉപയോഗിച്ചാണ് ദിനേശ് യാദവ് ഡ്രൈവിങ് ലൈസന്‍സ് എടുത്തത്.

2005ലാണ് ജയ് ഭഗവാന്‍ യാദവിന് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതെന്നാണ് പ്രമുഖ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തുടര്‍ന്ന് യാദവ് ഒരു ബാങ്ക് അക്കൗണ്ട് തുറന്നു, പിന്നാലെ പത്ത് ബസുകള്‍ക്കുള്ള പെര്‍മിറ്റും ലഭിച്ചു. കുറ്റകൃത്യത്തിനായി ഉപയോഗിച്ച ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ല.

English summary
According to the crime branch, the transport department has mysteriously wiped out all the details about the bus which was used on the fateful night to offer a lift to Nirbhaya and her friend available with them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more