സഞ്ജയ് ദത്ത് ബുധനാഴ്ച ജയിലിലേയ്ക്ക്

ദത്തിനെ ഏത് ജയിലിലായിരിയ്ക്കും പാര്‍പ്പിയ്ക്കുകയെന്നകാര്യം തങ്ങള്‍ പുറത്തുപറയാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്നാണ് എഡിജിപി മീരാന്‍ ബോര്‍വങ്കര്‍ പറയുന്നത്. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ടാഡ കോടതിയില്‍ കീഴടങ്ങുന്ന ദത്തിനെ ആര്‍തര്‍ റോഡ് ജയിലെത്തിയ്ക്കുമെന്നാണ് അറിയുന്നത്. ഇവിടെ നിന്നും താനെ ജയിലിലേയ്ക്കും പിന്നീട് യെര്‍വാഡ ജയിലിലേയ്ക്കും കൊണ്ടുപോകുമെന്നാണ് സൂചന. യെര്‍വാഡ ജയിലില്‍ ദത്തിനെ പ്രത്യേകം സെല്ലിലായിരിക്കും താമസിപ്പിക്കുക.
ജയിലില്‍ തുന്നല്‍, പാചകം, കസേര നിര്‍മ്മാണം തുടങ്ങിയ ജോലികളായിരിക്കും ദത്ത് ചെയ്യുക. ഈ ജോലികളില്‍ ദത്ത് കാണിയ്ക്കുന്ന പ്രാവീണ്യത്തിനനുസരിച്ച് ദിവസവരുമാനം 25 രൂപ മുതല്‍ 40 രൂപവരെ ലഭിയ്ക്കും. മുമ്പ് ഒന്നരവര്‍ഷക്കാലത്തെ ജയില്‍ വാസത്തിനിടയില്‍ കസേര നിര്‍മ്മാണത്തില്‍ ദത്ത് വൈദഗ്ധ്യം നേടിയിരുന്നു. അതിനാല്‍ ഇത്തവണയും ഇതേ ജോലിയായിരിക്കും ദത്തിന് ലഭിയ്ക്കുകയെന്നാണ് സൂചന.
കോടതി സമയം അനുവദിച്ചിരുന്നുവെങ്കിലും കരാറില്‍ ഒപ്പുവെച്ച ചില ചിത്രങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ദത്തിന് കഴിഞ്ഞിട്ടില്ല. സഞ്ജയ് ദത്ത് പൊലീസ് ഓഫീസറുടെ വേഷത്തില്‍ ത്തെുന്ന പൊലീസ്ഗിരിയുടെ ഡബ്ബിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് സൂചന.
രാജുഹിരാനിയുടെ പി കെ, ടര്‍കാര്‍, വസൂലി, ഉംഗ്ലി എന്നീ ചിത്രങ്ങളാണ് ദത്ത് ഇനി പൂര്‍ത്തിയാക്കാനുള്ളത്.












Click it and Unblock the Notifications